KeralaNEWS

മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; ദുരന്തം പെന്‍ഷന്‍ ക്യൂവില്‍ നില്‍ക്കെ

ആലപ്പുഴ: വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു. ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു.

ഉടന്‍ തന്നെ ട്രഷറി ജീവനക്കാര്‍ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അധ്യാപികയായി വിരമിച്ചയാളാണ് ത്രേസ്യാമ്മ.

അതേസമയം, മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചിരുന്നു. കേസില്‍ രണ്ടും മൂന്നും ഘട്ട കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ച ക്രൈംബ്രാഞ്ച് പരാതിക്കാരില്‍ നിന്നും മോന്‍സണ്‍ മാവുങ്കല്‍ തട്ടിയെടുത്ത മുഴുവന്‍ പണവും കണ്ടെത്താന്‍ സാധിക്കാതെയാണ് ക്രൈംബ്രാഞ്ച് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

തട്ടിപ്പിന്റെ ആസൂത്രണത്തിലും പരാതിക്കാരെ വഞ്ചിച്ചതിലുമെല്ലാം ഉദ്യോഗസ്ഥര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും കുറ്റപത്രം പറയുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റിയതിന് തെളിവില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.

 

Back to top button
error: