LIFETRENDING

വരന്റെ അനുവാദത്തോടെ നവവധുവിനെ കെട്ടിപ്പിടിച്ച കാമുകന്‍; വൈറലായി വീഡിയോ

പ്രണയിക്കാത്തവരായി ആരും തന്നെ കാണില്ല. പ്രണയം ദീര്‍ഘകാലം നീണ്ടും നിന്ന് വിവാഹത്തിലെത്തുന്നവരും, പ്രണയം പാതിവഴിയില്‍ നിലച്ചുപോയവരും ഇന്ന് നമ്മുടെ ചുറ്റുപാടുമുണ്ട്. പാതിവഴിയില്‍ പ്രണയം നിലച്ചവരാകട്ടെ അവസാനിച്ച ബന്ധത്തിന്റെ സ്മരണകള്‍ ഉളളില്‍ തങ്ങി നില്‍ക്കുന്നവരാകും. അതിനാല്‍ തന്നെ മുന്‍ കാമുകനോ കാമുകിയോ മറ്റൊരാളുടേതാവുന്നത് പൂര്‍ണമായും എല്ലാവരും ഉള്‍ക്കൊളളണമെന്നില്ല. എന്നാല്‍ ഇവിടെയിതാ ഭാര്യയുടെ കാമുകനെ വിവാഹദിവസം ആലിംഗനം ചെയ്യാന്‍ അനുവദിച്ചിരിക്കുകയാണ് ഒരു ഭര്‍ത്താവ്. ഇന്തൊനേഷ്യയില്‍ നിന്നുളള ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്.

Signature-ad

ടിക്ക്‌ടോക്കില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ പിന്നീട് നിരവധി ഷെയര്‍ ചെയ്തതോടെ വൈറലാവുകയായിരുന്നു. തന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മുന്‍കാമുകനെ സന്തോഷത്തോടെ സ്വാഗതം ചെയ്ത യുവതി. ഭര്‍ത്താവിനോട് ഞാന്‍ ഒന്ന് ആലിംഗനം ചെയ്‌തോട്ടെയെന്ന് ചോദിക്കുകയായിരുന്നു. ഭര്‍ത്താവ് അനുവാദം കൊടുത്തതോടെ യുവതി കാമുകനെ സന്തോഷത്തോടെ ആലിംഗനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവും ഹസ്തദാനം ചെയ്ത് ആലിംഗനം ചെയ്യുന്നു. വളരെ സന്തോഷത്തോട് തന്നെയാണ് മൂവരും വിവാഹ വേദിയില്‍ നില്‍ക്കുന്നതെന്ന് വീഡിയോയില്‍ നിന്ന് മനസ്സിലാക്കാം.

വിവാഹബന്ധത്തില്‍ പലപ്പോഴും ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് മുന്‍കാല പ്രണയം. മുന്‍ബന്ധത്തിന്റെ പേരില്‍ മാനസികവും ശാരീരികമായും അക്രമങ്ങള്‍ നേരിടുമ്പോള്‍ പിടിച്ചുനില്‍ക്കാനാവാതെ പലപ്പോഴും ബന്ധങ്ങള്‍ അവസാനിക്കുന്നത് ഡിവോഴ്‌സിലും ആത്മഹത്യയിലുമാണ്. എന്നാല്‍ ഈ വീഡിയോ പറഞ്ഞുവെയ്ക്കുന്നത് ഒരു നല്ല ഗുണപാഠം കൂടിയാണ്. ഒരു നാണയത്തിന് രണ്ട് വശമുണ്ട് എന്ന് പറയുന്നത് പോലെ തന്നെ ഈ വീഡിയോയെ സന്തോഷത്തോടെ ഉള്‍ക്കൊണ്ടവരും യുവതിയെ കുറ്റപ്പെടുത്തിയവരും ധാരാളം. എന്ത് തന്നെയായാലും ഭാര്യാ ഭര്‍ത്താക്കന്മാര്‍ പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോകുന്നതോളം മറ്റൊരു അടിസ്ഥാന ഘടകം കുടംബബന്ധത്തിലില്ല.

Back to top button
error: