”ഒരു ബിജെപി പ്രതിനിധി വേണമെന്നാണു മോദിയുടെ ആഗ്രഹം. മോഹം ആര്‍ക്കുമാകാമല്ലോ. കേരളത്തില്‍ ഒരു സീറ്റിലും ബിജെപി രണ്ടാംസ്ഥാനത്തുപോലും ഉണ്ടാവില്ല. മാരീച വേഷത്തില്‍ വന്നു കേരളത്തിലെ ജനങ്ങളെ മോഹിപ്പിച്ചു കളയാമെന്നു മോദി വിചാരിക്കരുത്. ഉള്ളിലെ ഉദ്ദേശ്യമെന്തെന്ന് എല്ലാവർക്കും അറിയാം. കേരളത്തെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന വാഗ്ദാനം രസകരമായിരിക്കുന്നു.”- മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് മിഷന്റെ ഭാഗമായി നിർമ്മിക്കുന്ന വീടുകള്‍ക്ക് കേന്ദ്രം നല്‍കേണ്ട പണം കൃത്യമായി നല്‍കാതെയാണ് ആവാസ് പദ്ധതിയിലൂടെ വീട് നിർമ്മിക്കുമെന്ന് പ്രധാനമന്ത്രി പറയുന്നത്. പുതിയ വീട് നിർമ്മിക്കാൻ ഞങ്ങള്‍ സഹായിക്കില്ല എന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. വീട്ടില്‍ കേന്ദ്രസർക്കാരിന്റെ ലോഗോ പതിക്കണം എന്ന് നിർദ്ദേശം പാലിക്കാതെ വന്നതോടെയാണ് ഇത്. ലൈഫ് മിഷൻ പദ്ധതി തുടങ്ങും മുമ്ബ് മോദിയുമായി സംസാരിച്ചിരുന്നു. പദ്ധതി തുടങ്ങുന്ന കാര്യം അറിയിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ഇപ്പോള്‍ കേന്ദ്രം പണം നല്കാൻ തയ്യാറായില്ല. വീടുകള്‍ പണിയാൻ സഹായിക്കില്ല എന്നാണ് കേന്ദ്ര നിലപാടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.