കണ്ണൂർ: കെപിസിസി അധ്യക്ഷനും നിലവിൽ കണ്ണൂർ എംപിയുമായ കെ സുധാകരൻ ഇത്തവണ തോൽക്കുമെന്ന് മാതൃഭൂമി സർവേ.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടം നടക്കുന്ന കണ്ണൂരിന്റെ മണ്ണില്‍ ഇടതുമുന്നണിയിലെ എം.വി.ജയരാജന് മുൻതൂക്കമെന്നാണ് മാതൃഭൂമി- പിമാർക് (p marq) അഭിപ്രായ സർവേയിൽ പറയുന്നത്.
അതേസമയം തീപാറുന്നതും ത്രികോണപോരാട്ടം നടക്കുന്നതുമായ തിരുവനന്തപുരത്ത് ശശി തരൂരിനാണ് സർവേയില്‍ വിജയം പ്രവചിക്കുന്നത്.