KeralaNEWS

പിടിയിലായത് മദ്യപിച്ചെത്തിയ 41 കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാർ; പല ട്രിപ്പുകളും മുടങ്ങി

തിരുവനന്തപുരം: മദ്യപിച്ച്‌ ബസോടിക്കുന്ന കെ എസ് ആർ ടി സി ഡ്രൈവർമാരെ പൂട്ടാനുറച്ച്‌ ഗതാഗത വകുപ്പ്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നടത്തിയ പരിശോധനയില്‍ 41 കെ എസ് ആർ ടി സി ഡ്രൈവർമാരാണ് മദ്യപിച്ച്‌ ബസോടിച്ചതിന് പിടിയിലായത്.

കെ എസ് ആർ ടി സിയിലെ തൊഴിലാളി സംഘടനകളുടെ പ്രതിഷേധം വകവെക്കാതെയാണ് ഗതാഗത മന്ത്രിയുടെ നിർദ്ദേശമനുസരിച്ച്‌ പരിശോധന കർശനമാക്കിയത്. ജോലിക്ക് കയറുന്നതിന് മുമ്ബ് നടത്തുന്ന പരിശോധനയിലാണ് മദ്യപിച്ചെത്തിയ ഡ്രൈവർമാർ കുടുങ്ങിയത്.

Signature-ad

മദ്യപിച്ച്‌ വാഹനം ഓടിക്കുന്ന ഡ്രൈവർമാരുടെ എണ്ണം വർദ്ധിച്ച പശ്ചാത്തലത്തിലാണ് ഗതാഗത വകുപ്പ് നടപടി കർശനമാക്കിയത്.ജോലിക്ക് കയറുന്നതിന് മുമ്ബ് ഡ്രൈവർമാക്ക് ബ്രീത്ത് അനലൈസർ ടെസ്റ്റ് നിർബന്ധമാക്കിയിരുന്നു.

കഴിഞ്ഞ മൂന്നു ദിവസത്തിനിടെ അനലൈസർ ടെസ്റ്റില്‍ കുടുങ്ങിയത് 41 ഡ്രൈവർമാരാണ്. ഇവരില്‍ പലരുടെയും രക്തത്തില്‍ 185ന് മുകളിലാണ് മദ്യത്തിന്റെ അളവ്. പല ജില്ലകളിലും സ്‌ക്വാഡ് വരുന്നതറിഞ്ഞു ഡ്രൈവർമാർ മുങ്ങുന്ന സാഹചര്യവും ഉണ്ടായി. ഇതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് കോർപ്പറേഷന് ഉണ്ടായത്. ഇത്തരത്തില്‍ സർവീസ് മുടങ്ങുന്ന സാഹചര്യം ഉണ്ടായാല്‍ നഷ്ടം ജീവനക്കാരില്‍ നിന്നിടാക്കാനാണ് ഗതാഗത മന്ത്രിയുടെ നിർദേശം.

Back to top button
error: