എപ്പോഴൊക്കെ ഇന്ത്യ ഭരിച്ചത് മോശം സര്‍ക്കാരാണോ അപ്പോഴൊക്കെ ശത്രുക്കള്‍ക്ക് രാജ്യത്തെ നശിപ്പിക്കാനുള്ള അവസരമുണ്ടായിട്ടുണ്ട് എന്നും മോദി ആരോപിച്ചു.
കോണ്‍ഗ്രസ് ഭരണ കാലത്ത് സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഉണ്ടായിരുന്നില്ല. ശത്രുക്കളുടെ വെടിയുണ്ടയില്‍ നിന്ന് അവര്‍ക്ക് സുരക്ഷ ഉണ്ടായിരുന്നില്ല. ബിജെപി എത്തിയാണ് അവരുടെ ജീവന് രക്ഷിച്ചത്. ബിജെപി ഭരണത്തില്‍ വന്നതിന് ശേഷമാണ് ആധുനിക റൈഫിളുകള്‍, യുദ്ധവിമാനങ്ങള്‍, വിമാനവാഹിനിക്കപ്പലുകള്‍ എന്നിവ നല്‍കിയത്. ബിജെപി എന്നും സൈനികരുടെ ജീവനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കുന്നുണ്ട്. കൂടാതെ സുരക്ഷാ മുന്‍കരുതലുകള്‍ക്കായി പുതിയ റോഡുകള്‍, തുരങ്കങ്ങള്‍,അതിര്‍ത്തികളില്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വികസിപ്പിച്ചെടുത്തെന്നും മോദി പറഞ്ഞു.
അതേസമയം പുൽവാമയെ പറ്റി സ്വന്തം ഗവർണർ തന്നെ പറഞ്ഞിരുന്നല്ലോയെന്നും ഇതിൽ കൂടുതൽ തങ്ങൾ എന്ത് പറയാനാണെന്നും വിഷയത്തിൽ കോൺഗ്രസ് പ്രതികരിച്ചു.