IndiaNEWS

ക്വിറ്റ് ഇന്ത്യ സമരകാലത്ത് ആരാണ് ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കിയത് ? : രാഹുൽ ഗാന്ധി

ന്യൂഡൽഹി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുല്‍ ഗാന്ധി.

ഇതില്‍ ഒന്ന് ഇന്ത്യയെ ഒന്നിപ്പിക്കാൻ ശ്രമിച്ച കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രമാണ്. രണ്ടാമത്തേത് ഇന്ത്യയെ വിഭജിക്കാൻ ശ്രമിച്ചവരുടെ ആശയമാണ്.

 ഇത് രണ്ടും തമ്മിലുള്ള പോരാട്ടമാണ് ഈ വർഷത്തെ തെരഞ്ഞെടുപ്പ്. എക്സിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ഇന്ത്യയുടെ വിഭജനത്തിന് വേണ്ടി പ്രവർത്തിച്ചതാരാണെന്നും അതിനെ ഒന്നിപ്പിക്കാനും സ്വതന്ത്രമാക്കാനും വേണ്ടി നിലകൊണ്ടത് ആരാണെന്നും ചരിത്ര സംഭവങ്ങളിലൂടെ മനസിലാക്കാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

Signature-ad

ക്വിറ്റ് ഇന്ത്യ സമരകാലത്ത് ആരാണ് ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കിയത്.ജയിലുകള്‍ കോണ്‍ഗ്രസ് പ്രവർത്തകരെ കൊണ്ട് നിറഞ്ഞപ്പോള്‍ രാജ്യത്തെ വിഭജിക്കാൻ ശ്രമിച്ച ശക്തികളുമായി ചേർന്ന് സംസ്ഥാനങ്ങള്‍ ഭരിച്ചത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും രാഹുല്‍ പറഞ്ഞു. വിവിധ രാഷ്ട്രീയവേദികളില്‍ കള്ളങ്ങള്‍ പ്രചരിപ്പിച്ചാലൊന്നും ചരിത്രം തിരുത്താനാവില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും കോണ്‍ഗ്രസിന്റെ പ്രകടനപത്രിക സ്വാതന്ത്രത്തിന് മുമ്ബുള്ള ലീഗിന്റെ ആശയങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് നിരന്തരമായി വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ മറുപടി.

Back to top button
error: