IndiaNEWS

ജ്യൂസ് അടിക്കാനെടുത്ത ഐസ് കട്ടയ്ക്കുള്ളില്‍ ചത്ത എലി 

ജ്യൂസ് അടിക്കാനെടുത്ത ഐസ് കട്ടയ്ക്കുള്ളില്‍ നിന്നും ചത്ത എലിയെ കണ്ടെത്തി.പൂനെ നഗരത്തിലെ ഒരു കച്ചവടക്കാരനാണ് ഐസില്‍ നിന്നും ചത്ത എലിയെ കിട്ടിയത്. കൂള്‍ബാർ നടത്തിപ്പുകാരനായ യുവാവ് ജ്യൂസ് അടിക്കാനായി വാങ്ങിയ ഐസ് പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് എലിയെ കണ്ടത്.

നഗരത്തിലെ പ്രധാന ഹോട്ടലുകളിലേക്കും കൂള്‍ബാർ, വഴിയോര കടകളിലേക്കുമൊക്കെ ഐസ് വിതരണം ചെയ്യുന്ന കമ്ബനിയുടേതാണ് പാക്കറ്റ്.ഐസ് പായ്ക്കറ്റിനുള്ളിലെ ചത്ത എലിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഐസ് വിതരണ കമ്ബനിക്കെതിരെ വലിയ പ്രതിഷേധമുയർന്നിട്ടുണ്ട്.

 ഫാക്‌ടറികള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍, കൂള്‍ബാറുകള്‍, വഴിയോര ജ്യൂസ് കടകള്‍ തുടങ്ങി പൂനെയിലെ പ്രധാന കച്ചവസ്ഥാപനങ്ങളിലേക്കെല്ലാം ഐസ് എത്തിക്കുന്ന കമ്ബനിയ്ക്ക് നേരെയാണ് ആരോപണം. വൃത്തിഹീനമായ സാഹചര്യത്തിലുള്ള വെള്ളവും ചത്ത എലിയുമൊക്കെ ഐസ് കട്ടയ്ക്കുള്ളില്‍ വന്നാല്‍ മാരക രോഗങ്ങള്‍ എങ്ങനെ ഉണ്ടാകാതിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

Signature-ad

വഴിയരികില്‍ നിന്ന് ജ്യൂസും, ഐസ്ക്രീമും ഒക്കെ കഴിക്കുന്ന നിരവധി പേരുണ്ട്, എങ്ങനെയാണ് ഇനി വിശ്വസിച്ച്‌ ഇവ വാങ്ങുകയെന്നാണ് പലരും ചോദിക്കുന്നത്. ഇതോടെ കച്ചവടക്കാരും ഐസ് വിതരണക്കാരനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

കടുത്ത വേനല്‍കാലത്ത് എല്ലാവരും തണുത്ത വെള്ളവും ജ്യൂസുമൊക്കെ തേടി പായുമ്ബോഴാണ് ഐസ് കട്ടയ്ക്കുള്ളില്‍ ചത്ത എലിയെ കണ്ടെത്തിയത്. സംഭവത്തില്‍ വ്യപാരികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. ഐസ് നിർമ്മാണ കമ്ബനിയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പും ബന്ധപ്പെട്ട വകുപ്പുകളും റെയ്ഡ് നടത്തണമെന്നും ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച്‌ നടപടിയെടുക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിലെ പിംപാരി ചിഞ്ച്‌വാഡില്‍ പ്രവർത്തിക്കുന്ന ഓട്ടോമൊബൈല്‍ കമ്ബനിയില്‍ വിതരണം ചെയ്ത സമൂസയില്‍ നിന്നും കോണ്ടം, ഗുട്ക, കല്ല് എന്നിവ ലഭിച്ചത്. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡിലുള്ള പ്രമുഖ ഓട്ടോമൊബൈല്‍ കമ്ബനിയില്‍ ആണ് സംഭവം. ഇവിടെയുള്ള ജീവനക്കാർ തന്നെയാണ് സമൂസയില്‍ നിന്നും കല്ലും ഗുട്ഖയും കോണ്ടവും കണ്ടെത്തിയത്.

Back to top button
error: