KeralaNEWS

അനിലിനെതിരായ നന്ദകുമാറിന്റെ ആരോപണം സ്ഥിരീകരിച്ച് പി.ജെ കുര്യന്‍

തിരുവനന്തപുരം: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്റണിക്കെതിരായ കോഴ ആരോപണത്തില്‍ വെളിപ്പെടുത്തലുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍. അനില്‍ ആന്റണിയില്‍നിന്നും പണം തിരികെ വാങ്ങിത്തരാന്‍ ദല്ലാള്‍ നന്ദകുമാര്‍ സമീപിച്ചെന്നും തുടര്‍ന്ന് താന്‍ പ്രശ്നത്തില്‍ ഇടപെട്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘അനില്‍ ആന്റണി കുറച്ച് പൈസ തരാനുണ്ടെന്നും സഹായം ചെയ്യണമെന്നും നന്ദകുമാര്‍ ആവശ്യപ്പെട്ടു. പണം ചോദിച്ചെങ്കിലും അനില്‍ തന്നില്ലെന്നും അതിനാല്‍ പൈസ തരാന്‍ പറയണമെന്നുമായിരുന്നു നന്ദകുമാറിന്റെ ആവശ്യം’ – പി.ജെ കുര്യന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി.

Signature-ad

‘അതേസമയം, പണം കൊടുക്കണമെന്ന് എ.കെ. ആന്റണിയോടാണോ അനില്‍ ആന്റണിയോടാണോ താന്‍ പറഞ്ഞതെന്ന് ഓര്‍ക്കുന്നില്ല. രണ്ടില്‍ ഒരാളോടാണ് കാര്യങ്ങള്‍ പറഞ്ഞത്. സി.ബി.ഐയിലെ നിയമനം സംബന്ധിച്ച് ഒന്നും അറിയില്ല. കൈക്കൂലിയെക്കുറിച്ചോ പണമിടപാട് സംബന്ധിച്ച മറ്റു കാര്യങ്ങളോ ഒന്നും അന്ന് ചോദിച്ചിരുന്നില്ല. എകെ ആന്റണിക്ക് ഇക്കാര്യകത്തില്‍ യാതൊരു പങ്കുമില്ല, അക്കാര്യത്തില്‍ ഉറപ്പുണ്ട്’- കുര്യന്‍ വ്യക്തമാക്കി.

സിബിഐ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിയമനത്തിന് 25 ലക്ഷം കോഴ വാങ്ങി; അനില്‍ ആന്റണിക്കെതിരെ ദല്ലാള്‍ നന്ദകുമാര്‍

Back to top button
error: