പുനലൂർ: കനത്ത ചൂടില്‍ പുനലൂർ നഗരസഭാ ജീവനക്കാരിയ്ക്ക് സൂര്യാഘാതമേറ്റു. എൻജിനീയറിംഗ് വിഭാഗത്തിലെ ഓവർസിയർ റീന.പി.കോശിയ്ക്കാണ് സൂര്യാഘാതമേറ്റത്.
കഴുത്തിന്‍റെ വലതുഭാഗത്ത് പൊള്ളിയതിന്‍റെ പാടുകളുണ്ട്. രാവിലെ 10.30 ഓടെ പ്ലാച്ചേരി ഹെല്‍ത്ത് സെന്‍ററില്‍ ഡ്യൂട്ടിയുടെ ഭാഗമായി പോയി തിരികെ വരും വഴിയാണ് ഇവർക്ക് സൂര്യാഘാതമേറ്റത്.ഇവർ പുനലൂർ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.
കഴിഞ്ഞ ദിവസം പത്തനാപുരം കുന്നിക്കോട് ഒരാൾ സൂര്യാഘാതമേറ്റ് മരിച്ചിരുന്നു.കുന്
ഉച്ചയോടെ വീടിൻ്റ പിറക് വശത്തെ പറമ്ബില്‍ പുല്ല് ചെത്തിക്കൊണ്ട് നില്‍ക്കവെ കുഴഞ്ഞ് വീഴുകയായിരുന്നു.ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ശരീരമാസകലം കുമിള പോലെ പൊളളി വീർത്ത നിലയിലായിരുന്നു.