പത്മജയുടേത് തരം താഴ്ന്ന രാഷ്ട്രീയ പ്രവൃത്തിയാണെന്നും അച്ഛനും അമ്മയും അന്തിയുറങ്ങുന്ന സ്ഥലം സംഘികള്‍ക്ക് വിട്ടുകൊടുക്കില്ലെന്നും മുരളീധരൻ പറഞ്ഞു.അതിനു വേണ്ടി ജീവന്‍ കൊടുക്കാനും തയാറാണ്. അച്ഛന്റെ ആത്മാവ് പൊറുക്കാത്ത കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.അമ്മയു
ബിജെപിയില്‍ പോയത് പദ്മജയുടെ കൂടെ നടക്കുന്ന കുറച്ചുപേര്‍ മാത്രമാണെന്നും മുരളീധരന്‍ പരിഹസിച്ചു.
തൃശൂര്‍ നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെ ഇരുപത് പേര്‍ക്കാണ് പത്മജ അംഗത്വം നല്‍കിയത്. ബിജെപിയുടെ സംസ്ഥാന നേതാക്കളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടിക്ക് ശേഷം കെ.കരുണാകരന്റെ സ്മൃതി മണ്ഡപത്തിലെത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് അംഗത്വം സ്വീകരിച്ചവരും നേതാക്കളും മടങ്ങിയത്.
പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് രാവിലെ മുതല്‍ മുരളീമന്ദിരത്തില്‍ കനത്ത പോലീസ് സുരക്ഷ ഒരുക്കിയിരുന്നു.