പത്തനംതിട്ട: താൻ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയില്‍ അനില്‍ തോല്‍ക്കുമെന്ന് എ കെ ആന്റണി. പത്തനംതിട്ടയില്‍ യു.ഡി.എഫ് സ്ഥാനാർഥി ജയിക്കുമെന്നും എ.കെ ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
”കുടുംബം വേറെ, രാഷ്ട്രീയം വേറെ എന്നതാണ് തന്റെ നിലപാട്.ഇത് കെ.എസ്.യു കാലം മുതലുള്ള നിലപാടാണ്. മക്കളെക്കുറിച്ച് തന്നെക്കൊണ്ട് അധികം പറയിക്കണ്ട. ആ ഭാഷ താൻ ശീലിച്ചിട്ടില്ല.അത് തന്റെ സംസ്കാരമല്ല’. ആന്റണി പറഞ്ഞു.
അതേസമയം കാലഹരണപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെപ്പോലെയാണെന്ന് അനിൽ ആന്റണി പറഞ്ഞു.അച്ഛനോട് സഹതാപമാണെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.
എ കെ ആന്റണിയുടെ മകൻ അനില്‍ ആന്റണിയാണ് പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥി.