അറുപത്തിയൊന്നാം മിനിറ്റില്‍ സലീം അല്‍ ദൗസ്റിയും, 72ാം മിനിറ്റില്‍ മാക്കോമും ആണ് അല്‍ ഹിലാലിനായി ഗോള്‍ നേടിയത്. എണ്‍പത്തിയാറാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റോണാള്‍ഡോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇത് കയ്യാങ്കളിയിലാണ് അവസാനിച്ചത്. മത്സരം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് സാദിയോ മാനെയാണ് അല്‍ നസ്റിനായി ആശ്വാസ ഗോള്‍ നേടിയത്.
മത്സരത്തിൻ്റെ ആദ്യപാതി അവസാനിക്കുന്നതിന് തൊട്ടുമുമ്ബ് ഒട്ടാവിയോ അല്‍ നസ്റിന് ലീഡ് നല്‍കിയെന്ന് കരുതിയതാണ്. റൊണാള്‍ഡോയുടെ പാസില്‍ താരം ഗോള്‍ നേടി. എന്നാല്‍ റഫറി റൊണാള്‍ഡോയ്ക്കെതിരെ ഓഫ്സൈഡ് വിളിച്ചു. സഹികെട്ട താരം റഫറിയോട് കയർത്തു. റഫറിയാവട്ടെ താരത്തിന് മഞക്കാർഡ് നല്‍കുകയും ചെയ്തു. പിന്നാലെ രണ്ടാം പകുതിയില്‍ അല്‍ ഹിലാല്‍ രണ്ട് ഗോള്‍ നേടി. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ മോശമായി.
ഇതിനിടെ പോർച്ചുഗീസ് വെറ്ററൻ താരം എതിർതാരത്തെ പിടിച്ച് തള്ളി. താരത്തിന് ചുവപ്പ് കാർഡ് നല്‍കാൻ മറ്റൊന്നും വേണ്ടായിരുന്നു. കാർഡ് കിട്ടിയ ശേഷം അദ്ദേഹം റഫറിക്ക് നേരെ മുഷ്ടി ഉയർത്തി. തിരിച്ച് നടക്കുമ്ബോള്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ പരിഹസിക്കുകയും ചെയ്തു.