അതേസമയം ഇടുക്കി രൂപതാ കേരള സ്റ്റാറി പ്രദര്‍ശിപ്പിച്ചത് തികച്ചും ന്യായമായ കാര്യമാണെന്ന് ബി.ജെ.പി. മധ്യമേഖലാ പ്രസിഡന്റ് എന്‍.ഹരി പറഞ്ഞു.സംഭവത്തില്‍ ഇടുക്കിയിലെ ക്രൈസ്തവ കുടുംബങ്ങളെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നും എന്‍. ഹരി പറഞ്ഞു.
നാല് വോട്ടിന് കോയമ്ബത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായ നേതാവിനോപ്പം വേദിപങ്കിട്ട സി.പി.എം. നേതാക്കള്‍ക്കും എസ്.ഡി.പി.ഐ യുടെ വോട്ട് വാങ്ങി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്ന കോണ്‍ഗ്രസിനും ഹിന്ദു- ക്രിസ്ത്യന്‍ കുടുംബങ്ങളുടെ വികാരം മനസിലാവില്ല.
അവരുടെ ആശങ്കയാണ് കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിലൂടെ ഇടുക്കി രൂപത ചെയ്തത്.
പാലാ ബിഷപ് ലൗ ജിഹാദിനെ കുറിച്ചും നര്‍കോട്ടിക് ജിഹാദിനെ കുറിച്ചും പരാമര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെ കേസെടുത്തവരാണ് പിണറായി സര്‍ക്കാര്‍. തങ്ങളുടെ കുട്ടികളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണ് എന്ന തിരിച്ചറിവാണ് ഇടുക്കി രൂപത ഇതിലൂടെ മുന്നോട്ടുവെച്ചതെന്നും ഹരി പറഞ്ഞു.