Newsthen Special

എന്നും മലയാളി ഏറ്റുപാടുന്ന എസ് രമേശൻ നായരുടെയും കോന്നിയൂർ ഭാസിൻ്റെയും വരികൾ

പാട്ടോർമ്മ
സുനിൽ കെ ചെറിയാൻ

1. രഘുനാഥ് പലേരി സംവിധാനം ചെയ്‌ത ‘വിസ്‌മയം’ എന്ന ചിത്രത്തിലെ ‘ഏഴാം നാള്’ പാട്ടിൻ്റെ പാലമൃത് പകർന്ന ഗാനമാണ്. 1998 ഏപ്രിൽ 8 റിലീസ്. എസ് രമേശൻ നായർ- ജോൺസൺ. ചിത്രത്തിൽ ‘മൂക്കില്ലാ നാക്കില്ല പൂതം’ എന്ന ഗാനം സംവിധായകൻ എഴുതി ജോൺസൺ പാടി.

Signature-ad

2. ബാലചന്ദ്രമേനോന്റെ ‘കാര്യം നിസ്സാര’ത്തിലെ പാട്ടുകൾ കണ്ണൂർ രാജൻ്റെ മാജിക് തന്നെ. ‘താളം ശ്രുതിലയ താളം’, ‘കണ്മണി പെന്മണിയേ’ (സുജാതയും പാടി), ‘കൊഞ്ചി നിന്ന പഞ്ചമിയോ’. രചന: കോന്നിയൂർ ഭാസ്. 1983 ഏപ്രിൽ 8 റിലീസ്.

3. ഹരിഹരന്റെ ‘അങ്കുരം’ എന്ന ചിത്രത്തിലെ ‘തുയിലുണരൂ’ ചെണ്ടയുടെ പശ്ചാത്തല താളത്തിൽ എം എസ് വിശ്വനാഥൻ സംഗീതം പകർന്ന ഗാനം. രചന: ഒഎൻവി. 1982 ഏപ്രിൽ 8 റിലീസ്.

ഇതേ ദിവസമാണ് ശ്രീകുമാരൻ തമ്പി നിർമ്മിച്ച് സംവിധാനം ചെയ്‌ത ‘ഗാനം’ റിലീസ് ചെയ്‌തത്‌. ഇരയിമ്മൻ തമ്പി, സ്വാതി തിരുനാൾ, ത്യഗരാജകൃതികൾ എന്നിങ്ങനെ പരമ്പരാഗത വരികൾക്ക് ദക്ഷിണാമൂർത്തി സംഗീതം നൽകി. സംവിധായകൻ എഴുതിയ ‘ആലാപനം’ (ദാസ്- ജാനകി) സൂപ്പർഹിറ്റ് ഗാനമായിരുന്നു. അംബരീഷും ലക്ഷ്‌മിയുമായിരുന്നു ഗാനരംഗത്ത്.

Back to top button
error: