ന്യൂയോര്‍ക്ക്: യു.എസില്‍ മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൂടി മരിച്ച നിലയില്‍ കണ്ടെത്തി.വെള്ളിയാഴ്ച ഒഹയോയിലാണ് ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
ക്ലീവ്‌ലാന്‍ഡില്‍ വിദ്യാര്‍ഥിനിയായിരുന്ന ഉമ സത്യ സായിയാണ് മരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ യു.എസില്‍ ദുരൂഹമായി മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന പത്താമത്തെ ഇന്ത്യന്‍ വിദ്യാര്‍ഥിയാണ് ഉമ. മൃതദേഹം ഇന്ത്യയിലേക് കൊണ്ടുപോകുന്നതിനുള്ള എല്ലാ സഹായവും ഉറപ്പാക്കുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.
വിദ്യാര്‍ഥിയുടെ മരണകാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. മാര്‍ച്ചില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് അബ്ദുള്‍ അറാഫത്തിനെ ക്ലീവ്ലാന്‍ഡ് പ്രദേശത്ത് നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു.
ഈ വര്‍ഷം ആദ്യം, ഹൈദരാബാദില്‍ നിന്നുള്ള സയ്യിദ് മസാഹിര്‍ അലി എന്ന വിദ്യാര്‍ത്ഥി ചിക്കാഗോയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു. ഇന്ത്യാനയിലെ പര്‍ഡ്യൂ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായ നീല്‍ ആചാര്യയുടെ മരണവും ജോര്‍ജിയയില്‍ വിവേക് ??സൈനിയുടെ ക്രൂരമായ കൊലപാതകവും യു.എസിലെ ഇന്ത്യന്‍ സമൂഹത്തെ ഞെട്ടിച്ച വാര്‍ത്തകളായിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മരണസംഖ്യ വര്‍ധിക്കുന്നത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.