KeralaNEWS

തരൂരിനെതിരേ മത്സരിക്കാൻ യൂത്ത് കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: ശശി തരൂരിനെതിരെ മത്സരിക്കാൻ പാര്‍ട്ടി വിമതന്‍. തരൂരിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് നാമനിര്‍ദേശ പത്രിക നല്‍കി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്നും കഴിഞ്ഞ ദിവസം രാജിവച്ച ഷൈന്‍ ലാലാണ് ശശി തരൂരിനെതിരെ മത്സരിക്കുന്നത്.

Signature-ad

കലട്രേറ്റില്‍ എത്തി ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിക്ക് ഷൈന്‍ലാല്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചു. യുവാക്കളെ പാര്‍ട്ടി പരിഗണിച്ചില്ലെന്നും എന്ത് സമ്മര്‍ദ്ദം ഉണ്ടായാലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഷൈന്‍ ലാല്‍ പറഞ്ഞു.

Back to top button
error: