KeralaNEWS

ഈ‌ അന്യസംസ്ഥാന ക്രിമിനലുകളെ ആര് നിയന്ത്രിക്കും?

കൊച്ചി:സംസ്ഥാനത്ത് ജോലിതേടിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ ക്രിമിനലുകളുടെ എണ്ണം വർദ്ധിക്കുന്നത് ഭീതി പരത്തുന്നു.തൃശൂർ വെളപ്പായയില്‍ കഴിഞ്ഞ ദിവസം ടി.ടി.ഇയെ ട്രെയിനില്‍ നിന്നു തള്ളിയിട്ട് കൊന്നതും എറണാകുളത്ത് വളർത്തുനായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കത്തില്‍ ഹൈക്കോടതി ഡ്രൈവറെ മർദ്ദിച്ചു കൊന്നതും അന്യസംസ്ഥാന ക്രിമിനലുകളുടെ സാന്നിദ്ധ്യം കേരളത്തില്‍ എന്തുമാത്രം ശക്തമാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണം.

ബഹുഭൂരിപക്ഷവും പ്രശ്നക്കാർ അല്ലാത്തതിനാല്‍ ആ വിശ്വാസം മുതലെടുത്താണ് ക്രിമിനലുകള്‍ ചുവടുറപ്പിക്കുന്നത്. 2016 മുതല്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ടത് 10, 546 അന്യസംസ്ഥാന തൊഴിലാളികളാണെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ എണ്ണം ആർക്കും അറിയില്ല.

Signature-ad

2013 ല്‍ ഗുലാത്തി ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ നടത്തിയ പഠനത്തില്‍ കേരളത്തിലെ കുടിയേറ്റക്കാരുടെ എണ്ണം 23.5 ലക്ഷമാണെന്ന് വ്യക്തമാക്കിയിരുന്നു. നിലവില്‍ 35 ലക്ഷത്തോളം പേർ ഉണ്ടാകുമെന്നാണ് നിഗമനം. ഇൻഷ്വറൻസ് ആനുകൂല്യങ്ങളും മറ്റും നല്‍കുന്ന ആവാസ് പദ്ധതിയില്‍ 5,16,320 പേർ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് സർക്കാരിന്റെ പക്കലുള്ള ഏക കണക്ക്.

മിക്കവരുടെയും യഥാർത്ഥ പേര് തൊഴില്‍ചെയ്യിപ്പിക്കുന്നവർക്കോ, അവർക്ക് പാർപ്പിട സൗകര്യം ഒരുക്കുന്നവർക്കോ അറിയില്ല. ഇതു മുതലെടുത്ത് തൊഴിലാളികളെന്ന മുതലെടുത്ത് തൊഴിലാളികളെന്ന വ്യാജേന കൊടുംകുറ്റവാളികള്‍ വ്യാജ തിരിച്ചറിയല്‍ കാർഡുമായി സംസ്ഥാനത്ത് ജോലി ചെയ്യുന്നുണ്ട്.

2016 ഏപ്രിലില്‍ പെരുമ്ബാവൂരിലെ നിയമവിദ്യാർത്ഥിനി ജിഷയെ കൊലപ്പെടുത്തിയ അസം സ്വദേശി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ കിട്ടിയശേഷവും കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല.ബംഗ്ലാദേശ്, നേപ്പാള്‍, മ്യാൻമർ എന്നിവിടങ്ങളില്‍ നിന്നുള്ളവരും അന്യസംസ്ഥാനക്കാരെന്ന വ്യാജേന കേരളത്തിലേക്ക് എത്തുന്നുണ്ട്.

ട്രെയിനുകളില്‍ റിസര്‍വേഷന്‍ കോച്ചുകളില്‍പ്പോലും ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചു നിരന്തരം യാത്രക്കാര്‍ പരാതിപ്പെടുമ്ബോഴും  പരിഹാരം കാണാൻ റയിൽവേക്കായിട്ടില്ല. ട്രെയിനുകളില്‍ മോശം പെരുമാറ്റവും അതിക്രമവും അടുത്തിടെ വര്‍ധിച്ചുവരികയും ചെയ്യുന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് ടിടിഇയുടെ മരണം. മാരകലഹരിവസ്തുക്കള്‍വരെ ഉപയോഗിച്ചെത്തുന്ന ഇതരസംസ്ഥാനയാത്രക്കാര്‍ ട്രെയിനുകളില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ലെന്നു ദീര്‍ഘദൂര യാത്രക്കാര്‍ തന്നെ പറയുന്നു.

റിസർവ് ചെയ്ത സീറ്റുകള്‍ ഇതരസംസ്ഥാനക്കാർ കൈയടക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോർട്ടു ചെയ്തിട്ടും റെയില്‍വേ ഇതുവരെ ശക്തമായ നടപടി സ്വീകരിച്ചിട്ടില്ല. ഉത്തരേന്ത്യയിലേക്ക് സർവീസ് നടത്തുന്ന മരുസാഗർ എക്സപ്രസ് പോലെയുള്ള ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ സാധനങ്ങള്‍ കുത്തിനിറച്ച്‌ ടിക്കറ്റില്ലാതെ കേരളത്തിലേക്കു യാത്ര ചെയ്യുന്നതു പതിവാണ്. സംഘടിത ശക്തിയായതിനാല്‍ ടിടിഇമാരും ഇതു കണ്ടില്ലെന്നു നടിക്കുന്നു.ഓരോ ട്രെയിനിലും ഇത്തരത്തിൽ വന്നിറങ്ങുന്ന ഈ‌ അതിഥി തൊഴിലാളികളെല്ലാം എങ്ങോട്ടാണ് പോകുന്നത് ? ആരുടെ കൈയ്യിലുണ്ട് കണക്ക്..?

Back to top button
error: