വന്ദേഭാരതില്‍ അത്യാവശ്യഘട്ടങ്ങളില്‍ ലോക്കോ പൈലറ്റിനോട് യാത്രക്കാർക്ക് വിവരം കൈമാറാനുള്ള സംവിധാനം പോലുമുണ്ട്. എന്തെങ്കിലും അപകടമോ കുറ്റകൃത്യമോ ഉണ്ടായാല്‍ വിവരം ധരിപ്പിക്കാം. എന്നാല്‍ ഇതൊന്നും മറ്റ് ട്രെയിനുകളില്ല. പുതിയ മെമു ട്രെയിനുകളില്‍ ക്യാമറകളുണ്ട്.എന്നാൽ ദീർഘദൂര എക്സ്‌പ്രസ് ട്രെയിനുകളിൽ പോലും ഈ സംവിധാനമില്ല.
രാജ്യാന്തര തലത്തില്‍ റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കുമ്ബോഴും പഴഞ്ചൻ കമ്ബാർട്ടുമെന്റുകളുമായാണ് ട്രെയിനുകള്‍ സർവീസ് നടത്തുന്നത്.പ്രത്യേകിച്ച് കേരളത്തിൽ.
സി.സി.ടി.വി ക്യാമറ സ്ഥാപിക്കാനുള്ള പദ്ധതി പോലും എങ്ങുമെത്തിയില്ല. ഓരോ കോച്ചിലും എട്ട് ക്യാമറകള്‍ സ്ഥാപിക്കാനായിരുന്നു നീക്കം. അതോടെ വാതിലും ഇടനാഴികളും നിരീക്ഷണപരിധിയില്‍ വരും. സാങ്കേതിക വിദ്യയുടെ വളർച്ച ട്രെയിൻ യാത്രാ സൗകര്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടാക്കിയിട്ടില്ല എന്നുതന്നെ വേണം പറയാൻ.വന്ദേഭാരത് പോലുള്ള ട്രെയിനുകളില്‍ മാത്രമാണ് ആധുനിക സൗകര്യങ്ങളുള്ളത്. വടക്കൻ സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രെയിനുകളില്‍ ടോയ്‌ലറ്റ് മുതല്‍ കംപാർട്ടുമെന്റുകള്‍ വരെ വൃത്തിഹീനമായിരിക്കും.
മൂന്ന് വർഷം മുൻപ് മുളന്തുരുത്തിയില്‍ യുവതിക്ക് നേരെയുണ്ടായ അക്രമത്തെ തുടർന്ന് സുരക്ഷ ചർച്ചയായെങ്കിലും നടപടിയുണ്ടായില്ല. സൗമ്യ സംഭവത്തിന് പിന്നാലെയായിരുന്നു ട്രെയിനിലെ സുരക്ഷിതത്വമില്ലായ്മ ഏറെചർച്ചയായത്. രാത്രി സർവീസില്‍ മാത്രമാണ് ഇപ്പോള്‍ ആർ.പി.എഫിന്റെ സുരക്ഷ.
പ്ലാറ്റ് ഫോമിലൂടെ അലഞ്ഞു തിരിയുന്ന ക്രിമിനലുകളെ പിടികൂടാൻ കാര്യമായ മുന്നൊരുക്കം റെയില്‍വേ പൊലീസും ആർ.പി.എഫും നടത്തുന്നില്ലെന്നതും ആക്ഷേപത്തിനിടയാക്കുന്നു. ട്രെയിനില്‍ കടത്തുന്ന കഞ്ചാവും മറ്റ് ലഹരി പദാർത്ഥങ്ങളും പിടികൂടുന്നതിലാണ് ശ്രദ്ധ. കൂടുതല്‍ പൊലീസുകാരെ വിന്യസിക്കണമെന്ന പാസഞ്ചർ അസോസിയേഷനുകളുടെ ആവശ്യങ്ങള്‍ക്കും പരിഹാരമായിട്ടില്ല.
കാര്യമായ റിക്രൂട്ട്മെന്റുകളില്ലാത്തതി
ലാഭക്ഷമമാക്കാൻ ജനറല്‍ കോച്ചുകള്‍ വെട്ടിക്കുറച്ചതിനാല്‍ മറ്റ് ക്‌ളാസുകളിലും അമിതമായ യാത്രക്കാരുടെ തള്ളിക്കയറ്റം കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നു.ഓട്ടോമാറ്റിക് വാതിലുകള്‍ പുതിയ ട്രെയിനുകളിലെങ്കിലും സ്ഥാപിച്ചിരുന്നെങ്കില്‍ പല അപകടങ്ങളും കുറ്റകൃത്യങ്ങളും ഒഴിവാക്കാനാകും.
ആവശ്യത്തിന് തീവണ്ടികൾ ഇല്ലാത്തതിനാലാണ് സ്ളീപ്പർ കോച്ചുകളിലടക്കം ജനം കുമിഞ്ഞു കൂടുന്നത്.ഇതിന് പിന്നാലെയാണ് യാത്രക്കാരെ ദുരിതത്തിലാക്കി ട്രെയിനുകളില്‍ അണ്‍ റിസര്‍വ്ഡ് ഡീ റിസര്‍വ്ഡ് കോച്ചുകളുടെ എണ്ണം റെയില്‍വേ വെട്ടിച്ചുരുക്കിയത്.മാത്രമല്ല,
അതേസമയം മുതിർന്ന പൗരന്മാർക്കുള്ള യാത്ര ഇളവുകള്‍ അവസാനിപ്പിച്ചതിലൂടെ നാലുവർഷത്തിനിടെ, റെയില്‍വേ നേടിയത് 5800 കോടി രൂപയാണ്.