KeralaNEWS

ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ നടന്ന അന്നദാനത്തില്‍ ഭക്ഷ്യവിഷബാധ

കാസർകോട്: നീലേശ്വരം പാലായിലെ തറവാട്ടില്‍ ഉത്സവത്തോടനുബന്ധിച്ച്‌ നടന്ന അന്നദാനത്തില്‍ ഭക്ഷ്യവിഷബാധ. അന്നദാനത്തില്‍ പങ്കെടുത്ത അമ്ബതോളം പേര്‍ അവശതയെ തുടര്‍ന്ന് നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ചികിത്സ തേടിയത്. അന്നദാനമായ സദ്യ കഴിച്ചതിനു പിന്നാലെ ഛർദ്ദി, തലകറക്കം, ക്ഷീണം, വയറിളക്കം തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ഹോസ്പിറ്റലേക്ക് മാറ്റുകയായിരുന്നു. ആരുടേയും നില ഗുരുതരമല്ല.

Back to top button
error: