KeralaNEWS

കൊച്ചി മെട്രോ ഇന്ന് അധിക സർവിസ് നടത്തും ; അവസാന ട്രെയിൻ സർവിസ് രാത്രി 11.30ന് 

കൊച്ചി: ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഐ.എസ്.എല്‍ മത്സരം നടക്കുന്നതിനാല്‍ ജെ.എല്‍.എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍നിന്ന് കൊച്ചി മെട്രോ അധിക സർവിസ് ഒരുക്കും.

സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍നിന്ന് ആലുവ ഭാഗത്തേക്കും തൃപ്പൂണിത്തുറ ടെർമിനല്‍ സ്റ്റേഷനിലേക്കും അവസാന ട്രെയിൻ സർവിസ് രാത്രി 11.30ന് ആയിരിക്കും. മത്സരം കാണാൻ മെട്രോയില്‍ വരുന്നവർക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാൻ സാധിക്കും. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണങ്ങള്‍ സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്.

Signature-ad

നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പേ ആൻഡ് പാർക്ക് സൗകര്യം ഉപയോഗിക്കാം. തൃശൂർ, മലപ്പുറം ഭാഗത്തുനിന്ന് വരുന്നവർക്ക് ആലുവ മെട്രോ സ്റ്റേഷനിലെ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്ത ശേഷം മെട്രോയില്‍ സ്റ്റേഡിയം ഭാഗത്തേക്ക് യാത്ര ചെയ്യാം. 50 കാറും 10 ബസും ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ആലുവ സ്റ്റേഷനിലുള്ളത്.

പറവൂർ, കൊടുങ്ങല്ലൂർ വഴി ദേശീയപാത 66ല്‍ എത്തുന്നവർക്ക് ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്തെ പാർക്കിങ്ങില്‍ വാഹനമിട്ട് മെട്രോയില്‍ സ്റ്റേഡിയം സ്റ്റേഷനിലേക്ക് യാത്ര ചെയ്യാനാകും.

15 ബസും 30 കാറും ഇടപ്പള്ളിയില്‍ പാർക്ക് ചെയ്യാം. ആലപ്പുഴ, തിരുവനന്തപുരം ഭാഗത്തുനിന്ന് റോഡ് മാർഗം വരുന്നവർക്ക് വൈറ്റിലയില്‍നിന്ന് കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്റ്റേഡിയത്തിലേക്കെത്താം. കോട്ടയം, ഇടുക്കി മേഖലയില്‍നിന്ന് വരുന്നവർക്ക് എസ്.എൻ ജങ്ഷൻ, വടക്കേക്കോട്ട, തൃപ്പൂണിത്തുറ സ്റ്റേഷനുകളില്‍നിന്ന് മെട്രോ സേവനം ഉപയോഗിക്കാം.

Back to top button
error: