KeralaNEWS

ഒരായുസിന്റെ ദുരിതങ്ങള്‍ അനുഭവിച്ച മനുഷ്യനാണ്, അയാളെ വെറുതെ വിടുക

ബ്ലെസിയും പൃഥ്വിരാജും ഒന്നിച്ച ആടുജീവിതം സിനിമ പ്രേക്ഷകമനം നിറച്ച്‌ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

റിലീസ് ചെയ്ത് നാല് ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ ആഗോള കളക്ഷനില്‍ അന്‍പത് കോടി പിന്നിട്ടിരിക്കുകയാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ട് ചിത്രമായ ആടുജീവിതം. വളരെ വേഗത്തില്‍ അന്‍പത് കോടി ക്ലബിലെത്തിയ മലയാളചിത്രമെന്ന ഖ്യാതിയും ഇനി ആടുജീവിതത്തിന് സ്വന്തമാണ്. സിനിമ കരിയറിലെ പൃഥ്വിരാജിന്റെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രംകൂടിയാണ് ഇത്.

നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച്‌ രംഗത്തെത്തിയത്.അതെപോലെ വിമർശകരുടെ എണ്ണവും കുറവല്ല.ഇതിലേക്ക് നജീബിനെ വരെ വലിച്ചിടുന്നവരുമുണ്ട്.ബെന്യാമിന്റെ ‘ആട്ജീവിതം ‘ നജീബ് ന്റെ ജീവചരിത്രം അല്ല നോവല്‍ ആണ് എന്ന വസ്തുത പലരും മറക്കുന്നുണ്ട്.

Signature-ad

കാലാതിവര്‍ത്തികളായ സൃഷ്ടികള്‍ പലതും ഉണ്ടാവുന്നത് യഥാര്‍ഥ്യത്തോടൊപ്പം ഭാവനയും സമാസമം ചേരുമ്ബോഴാണ്. ഇവിടെ ആട് ജീവിതം 70% ഉം ബെന്യാമിന്റെ ഭാവനയും നജീബ് എന്ന ഷുക്കൂര്‍ ന്റെ ജീവിതവും ചേര്‍ന്നതാണ്.അത് കൊണ്ട് തന്നെ നോവലില്‍ പ്രതിപാദിച്ച സംഭവങ്ങള്‍ക്ക് എല്ലാം തന്നെ പൂര്‍ണ ഉത്തരവാദിത്തം എഴുത്തുകാരനുള്ളതാണ്.അത്തരത്തില്‍ ഉള്ള സംഭവങ്ങള്‍ക് എന്തെങ്കിലും പരാതിയോ പരിഭവമോ എഴുത്തുകാരനോടുണ്ടായിരുന്നെങ്കില്‍ നജീബ് നു അത് പണ്ടേക്ക് പണ്ടു തന്നെ നിയമപരമായി നീങ്ങുകയും ചെയ്യാമായിരുന്നു. അത്തരത്തില്‍ ഉള്ള പ്രശ്‌നങ്ങള്‍ ഒന്നും അവര്‍ക്കിടയില്‍ ഇല്ല എന്ന് വ്യക്തമാണ്.

ഇവിടെ ബ്ലസി, ബെന്യാമിന്റെ ‘ആട് ജീവിതം ‘ സിനിമയാക്കിയപ്പോള്‍ അതില്‍ കാതലായ ചില മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളും വന്നു കഴിഞ്ഞു. അതിനെ കുറിച്ചും, സിനിമയുടെ സാങ്കേതിക വശങ്ങളെ കുറിച്ചും ഒക്കെ ഇന്റര്‍വ്യൂ വഴി ചര്‍ച്ച ചെയ്യുന്നതിന് പകരം ഈ മാമ മാധ്യമങ്ങള്‍ എന്താണ് ചെയ്യുന്നത്. നോവലില്‍ പറഞ്ഞ സംഭവങ്ങളെയും നജീബ് എന്ന ഷുക്കൂരിനേയും അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നു.
നജീബിന്റെ ജീവിതം അയാളുടെ മാത്രം സ്വകാര്യത ആണ്. ബെന്യാമിന്‍ അയാളുടെ ജീവിതത്തിലേക്ക് കൂട്ടി ചേര്‍ത്ത സംഭവങ്ങള്‍ക്കോ അയാള്‍ക് പരാതി ഇല്ലാത്തിടത്തോളം കാലം അത്തരം വിഷയങ്ങളെ പറ്റി ചര്‍ച്ച ചെയ്യേണ്ടുന്ന കാര്യമേ ഇല്ല. ഒരായുസിന്റെ ദുരിതങ്ങള്‍ അനുഭവിച്ച മനുഷ്യനാണ്. അയാളെ വെറുതെ വിടുക.

Back to top button
error: