നൂറിലധികം പേര്‍ക്ക് പരുക്കുണ്ട്. നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്. കാറ്റിലും മഴയിലും മണിപ്പൂരിലും അസമിലും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. അസമിലെ ജോര്‍ഹട്ടിലാണ് ശക്തമായ മഴ രേഖപ്പെടുത്തിയത്.
മണിപ്പൂരില്‍ പലഭാഗങ്ങളിലായി നിരവധി വീടുകള്‍ക്കാണ് നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. തോബലിലെ സപാം ലെയ്കായ്, കോംങ്‌ജോം ഗ്രാമങ്ങളിലെ കെട്ടിടങ്ങള്‍ക്കും കാര്‍ഷിക വിളകള്‍ക്കുമാണ് വലിയ നാശനഷ്ടമുണ്ടായത്.
ദിവസങ്ങള്‍ക്ക് മുമ്ബാണ് മണിപ്പൂരിലെ സേനാപതി ജില്ലയില്‍ കൊടുങ്കാറ്റ് വീശിയത്. കൃഷി നാശവും, വീടിന് നാശനഷ്ടവുമെല്ലാം ഇതേ തുടര്‍ന്നുണ്ടായിരുന്നു. നാല്‍പ്പതോളം വീടുകളാണ് തകര്‍ന്ന് തരിപ്പണമായത്. അഞ്ച് സ്ത്രീകള്‍ക്കും പരുക്കേറ്റിരുന്നു.
ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബോര്‍ദോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളം കയറിയിരിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. ആറോളം വിമാനങ്ങള്‍ അഗര്‍ത്തലയിലേക്കും, കൊല്‍ക്കത്തയിലേക്കും വഴിതിരിച്ച് വിട്ടു.