വിജയിച്ചാല്‍ എല്ലാ പാവങ്ങള്‍ക്കും സൗജന്യമായി ബിയറും ഇറക്കുമതി ചെയ്ത വിസ്‍കിയും നല്‍കും എന്നാണ് മഹാരാഷ്ട്രയിലെ വനിത സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം.
മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ ജില്ലയില്‍ മത്സരിക്കുന്ന അഖില്‍ ഭാരതീയ മാനവത പാർട്ടി സ്ഥാനാർഥി വനിതാ റൗത്താണ് വിചിത്ര തെരഞ്ഞെടുപ്പ് വാഗ്ദാനം കൊണ്ട് ഞെട്ടിച്ചത്. എല്ലാ ഗ്രാമത്തിലും ബാറുകള്‍ വേണം എന്ന് വാദിക്കുന്ന റൗത്ത് തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മദ്യം ലൈസന്‍സ് സംവിധാനത്തിലൂടെ വിതരണം ചെയ്യും എന്നാണ് പറയുന്നത്.
‘എല്ലാ ഗ്രാമത്തിലും ബാറുകള്‍ വേണം. ഇതൊക്കെ ഞാന്‍ കാണുന്ന പ്രശ്നങ്ങളാണ്. പാവപ്പെട്ട മനുഷ്യർക്ക് ബിയറോ നിലവാരമുള്ള വിസ്കിയോ കഴിക്കാന്‍ പറ്റാറില്ല. മോശം മദ്യമാണ് അവർ കഴിക്കുന്നത്. പരിധികളില്ലാതെ അത് ധാരാളം കഴിക്കുകയും ചെയ്യും. അതിനാല്‍ അവർ ഇറക്കുമതി ചെയ്ത മദ്യങ്ങള്‍ ഉപയോഗിക്കണം എന്നാണ് എന്‍റെ ആഗ്രഹം. അവരത് ആസ്വദിക്കട്ടെ. ആസ്വദിക്കുക മാത്രമാണ് എന്‍റെ ആഗ്രഹം’ എന്നുമാണ് വനിതാ റൗത്തിന്‍റെ വാക്കുകള്‍