പെപ്‌സി, കോള മുതലായ കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ് ഇഷ്ടമില്ലാത്തവരായി നമ്മളില്‍ ആരുമില്ല.ഹോട്ടലിൽ പോയി എന്തെങ്കിലും ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ഒരു ബോട്ടില്‍ പെപ്‌സിയോ കോളയോ നമുക്ക് നിര്‍ബന്ധമാണ്.ചൂടുകാലമായാൽപ്പി ന്നെ വീട്ടിലെ കാര്യവും വ്യത്യസ്തമല്ല. എന്നാല്‍ ഇത്തരം കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ് അമിതമായി കുടിക്കുന്നത് ആരോഗ്യത്തെ എത്രത്തോളം ദോഷമായി ബാധിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ?
അമിതവണ്ണം, പ്രമേഹം, കുടവയര്‍ തുടങ്ങി നിരവധി ജീവിതശൈലി പ്രശ്‌നങ്ങള്‍ക്ക് ഇവ കാരണമാകുന്നു. പല്ലുകളുടെ കാവിറ്റിയെ ഇത് സാരമായി ബാധിക്കും. സ്ഥിരമായി കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ കുടിക്കുന്നവരുടെ പല്ലുകളില്‍ വേഗം മഞ്ഞ നിറം വരുന്നത് കാണാം.തന്നെയുമല്ല, പല്ലുകൾ കാലക്രമേണ പൊടിഞ്ഞും പോകും.
കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ വയറിനുള്ളില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ഗ്യാസ് നിറയ്ക്കുന്നു. ഇത് പല ഉദരപ്രശ്‌നങ്ങള്‍ക്കും കാരണമാകും. നെഞ്ചെരിച്ചില്‍, ഗ്യാസ് പ്രശ്‌നം എന്നിവയിലേക്കും ഇത് നയിക്കും.കിഡ്നികളെയും ലിവറിനെയും വരെ ഇത് ബാധിക്കും.
കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ സ്ഥിരമായി കുടിക്കുമ്പോള്‍ അമിതമായ കലോറി അകത്തേക്ക് എത്തുകയും ഇതിലൂടെ അമിതവണ്ണം, പൊണ്ണത്തടി, കുടവയര്‍ എന്നിവ ഉണ്ടാകുകയും ചെയ്യുന്നു. പ്രോട്ടീന്‍, സ്റ്റാര്‍ച്ച്, ഫൈബര്‍, വിറ്റാമിന്‍ B-2 എന്നിവയുടെ ആഗിരണം ത്വരിതഗതിയിലാക്കുന്നു. സ്ത്രീകളില്‍ എല്ലുകളുടെ കരുത്ത് കുറയ്ക്കുന്നു. ഇത്തരം പാനീയങ്ങൾക്ക് നിറവും മധുരവും നൽകാൻ ഉപയോഗിക്കുന്നത് കരിച്ച പഞ്ചസാരയാണ്.ആരോഗ്യത്തെ ഏറെ ഗുരുതരമായി ബാധിക്കുന്ന ഒന്നാണിത്.
കരൾ രോഗം വന്ന് മരിച്ചാൽ അയാൾ അമിത മദ്യപാനിയാണെന്നാകും പൊതുവെയുള്ള വിലയിരുത്തൽ. പ്രത്യേകിച്ച് അകാലത്തിലുള്ള കരൾ രോഗ മരണം. രാജേഷ് പിള്ളയെന്ന 42കാരനായ സംവിധായകന്റെ മരണവും ഈ സംശയം സജീവമാക്കി. കരൾ രോഗവും വഴിവിട്ട ജീവത ശൈലിയുമാകും രാജേഷ് പിള്ളയുടെ മരണത്തിന് കാരണമെന്ന് വിലയിരുത്തലുകളുണ്ടായി. ഭക്ഷണ പ്രിയതയും വിനയായെന്ന വിലയിരുത്തലെത്തി. എന്നാൽ രാജേഷ് പിള്ള മദ്യപാനിയോ സിഗറ്റ് വലിക്കാരനോ ആയിരുന്നില്ല. അദ്ദേഹത്തിന്റെ കരളിനെ തകർത്തത് മറ്റൊരു മാരക പാനീയമാണ്. പെപ്‌സി കോള. കോളയുടെ അമിത ഉപയോഗമാണ് ഈ പ്രതിഭയുടെ ജീവനെടുത്തതെന്ന് ഡോക്ടർമാരും സുഹൃത്തുക്കളും വരെ സമ്മതിക്കുന്നു.
ഒരു ദിവസം 30 പെപ്‌സി വരെ രാജേഷ് പിള്ള കുടിച്ചിരുന്നു. ഇതിനൊപ്പം ജങ്ക് ഫുഡുകളും. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തന്നെയാണ് ഇക്കാര്യം പുറത്തു പറയുന്നത്. രാജേഷ് പിള്ളയുടെ മദ്യപാനത്തെ കുറിച്ച് ഇവരാരും കേട്ടിട്ടുപോലുമില്ല. സിനിമയെ മാത്രം പ്രണയിച്ച് അതിന് വേണ്ടി ജീവിക്കുമ്പോഴായിരുന്നു കോള രാജേഷ് പിള്ളയുടെ ജീവിതത്തിലേക്ക് എത്തിയത്. പിന്നീട് അത് വിട്ടുമാറിയില്ല. ഡോക്ടർമാർ ഉപദേശിച്ചപ്പോഴും സിനിമാ തിരക്കുകൾക്കിടയിൽ അറിയാതെ പെപ്‌സി കോള രാജേഷിന്റെ കൈയിലെത്തി. തന്റെ ഈ ദുശീലത്തെ കുറിച്ച് സുഹൃത്തുക്കളോട് രാജേഷ് പറഞ്ഞിരുന്നു.ഒടുവിൽ അത് അയാളുടെ ജീവനെടുക്കുകയും ചെയ്തു.
അതേപോലെ ഒരു കാരണവശാലും പെപ്‌സി, കോള തുടങ്ങിയ കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ് മദ്യത്തിനൊപ്പം കുടിക്കരുത്.ഇത് നിങ്ങളുടെ കരളിനു കൂടുതല്‍ ദോഷം ചെയ്യും.