ഇൻഡോർ: മധ്യപ്രദേശില്‍ മുപ്പത് വയസുകാരിയെ മർദിച്ച് വിവസ്ത്രയാക്കി പൊതുമധ്യത്തില്‍ പരേഡ് നടത്തിയ സംഭവത്തില്‍ നാല് സ്ത്രീകള്‍ പിടിയില്‍.
ഗൗതംപുര പൊലീസ് സ്റ്റേഷനില്‍ പരിധിയിലെ ബച്ഛോറ ഗ്രാമത്തിലെ നിവാസിയായ സ്ത്രീയെ സംഘം വീട്ടിലെത്തി വിളിച്ചിറക്കിയ ശേഷം പൊതുമധ്യത്തില്‍ വെച്ച് മർദിക്കുകയും വിവസ്ത്രയാക്കുകയുമായിരുന്നുവെ
ഹോളി ദിനത്തില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.അതേസമയം അക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകർത്തി പ്രചരിപ്പിച്ചവരെ കണ്ടെത്തുമെന്നും നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.