IndiaNEWS

ഇന്ത്യന്‍ ഗവേഷകവിദ്യാര്‍ഥി ലണ്ടനില്‍ വാഹനാപകടത്തില്‍ മരിച്ചു; അപകടം സൈക്കിളില്‍ ട്രക്കിടിച്ച്

ലണ്ടന്‍: യു.കെയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ ഗവേഷകവിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പിഎച്ച്ഡി വിദ്യാര്‍ഥി ചൈസ്ത കൊച്ചാര്‍ (33) ആണ് അപകടത്തില്‍ മരിച്ചത്. ലണ്ടനിലെ വസതിയിലേക്ക് സൈക്കിളില്‍ മടങ്ങുകയായിരുന്ന ചൈസ്ത ട്രക്ക് തട്ടിയാണ് മരിച്ചത്. കഴിഞ്ഞയാഴ്ചയായിരുന്നു അപകടം.

നേരത്തെ നിതി ആയോഗില്‍ ഉദ്യോഗസ്ഥയായിരുന്ന ചൈസ്തയുടെ മരണവിവരം നിതി ആയോഗ് മുന്‍ സി.ഇ.ഒ. അമിതാഭ് കാന്ത് ആണ് എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചത്.

Signature-ad

മാര്‍ച്ച് 19-ന് മാലിന്യം കൊണ്ടുപോകുന്ന ട്രക്കിടിച്ചായിരുന്നു ചൈസ്തയുടെ അന്ത്യം. അപകടസമയത്ത് ഭര്‍ത്താവ് പ്രശാന്ത്, ചൈസ്തയുടെ തൊട്ടുമുന്നിലായി സഞ്ചരിക്കുന്നുണ്ടായിരുന്നു. അപടകമുണ്ടായ ഉടനേതന്നെ പ്രശാന്ത് അരികിലെത്തിയെങ്കിലും ചൈസ്ത തല്‍ക്ഷണം മരിച്ചിരുന്നു. ചൈസ്തയുടെ ഭൗതികശരീരം ഏറ്റുവാങ്ങാനെത്തിയ പിതാവ് ലെഫ്. ജനറല്‍( റിട്ട.) എസ്.പി. കൊച്ചാര്‍ ലിങ്ഡ്ഇന്നിലൂടെ ചൈസ്തയുടെ ഓര്‍മകള്‍ പങ്കുവെച്ചു.

ഹരിയാണയിലെ ഗുരുഗ്രാമില്‍ താമസിച്ചിരുന്ന ചൈസ്ത കഴിഞ്ഞ കൊല്ലം സെപ്റ്റംബറിലാണ് ഗവേഷണത്തിനായി ലണ്ടനിലേക്ക് പോയത്. ഡല്‍ഹി സര്‍വകാലാശാല, അശോക സര്‍വകലാശാല, പെന്‍സില്‍വാനിയ-ഷിക്കാഗോ സര്‍വകലാശാലകളിലായിരുന്നു ചൈസ്തയുടെ പഠനം.

Back to top button
error: