IndiaNEWS

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് ഗുജറാത്തിലെ രണ്ട് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പിന്മാറി

അഹമ്മദാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് ഗുജറാത്തിലെ രണ്ട് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പിന്മാറി. വഡോദര മണ്ഡലത്തിലെ ബിജെപി എംപി രഞ്ജന്‍ ഭട്ട്, സബര്‍കാന്തയിലെ സ്ഥാനാര്‍ത്ഥി ഭിഖാജി താക്കോര്‍ എന്നിവരാണ് പിന്മാറിയത്.

സിറ്റിങ് എം.പിയായ രഞ്ജന്‍ ഭട്ട് മൂന്നാം തവണ വഡോദരയിൽ നിന്നും മത്സരിക്കാനിരിക്കെയാണ് പിന്‍മാറുന്നതായി അറിയിച്ചത്.

രഞ്ജന്‍ ഭട്ടിനെ വഡോദരയില്‍ നിന്നും നാമനിര്‍ദേശം ചെയ്യുന്നതില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനും ബിജെപി അധ്യക്ഷന്‍ സി.ആര്‍ പാട്ടീലിനും വലിയ അതൃപ്തിയുണ്ടായിരുന്നു എന്നാണ് സൂചന. കഴിഞ്ഞ ദിവസം ഗുജറാത്തിലെ വിവിധ സ്ഥലങ്ങളില്‍ ഭട്ടിനെതിരെ പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു.

Signature-ad

അതേസമയം പിന്മാറ്റത്തിന് കാരണം വ്യക്തിപരമാണെന്നാണ് ഭിഖാജി താക്കോര്‍ അറിയിച്ചത്.

Back to top button
error: