കോട്ടയം: ഈസ്റ്റര്‍ ദിനത്തിൽ ബാങ്കുകള്‍ക്ക് പ്രവൃത്തിദിവസമാക്കിയ തീരുമാനം പിൻവലിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി.
ആർബിഐ പുറത്തിറക്കിയ സർക്കുലറില്‍ കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരമാണ് നടപടിയെന്ന് സൂചിപ്പിച്ചിട്ടുള്ള സാഹചര്യത്തില്‍ തീരുമാനം പിൻവലിക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്.
ഭരണഘടന വിഭാവനം ചെയ്യുന്ന ആരാധനാ സ്വാതന്ത്ര്യത്തിന് നേരേയുള്ള കടന്നുകയറ്റം തീർത്തും നിർഭാഗ്യകരമാണെന്നും ജോസ് കെ.മാണി പറഞ്ഞു.