ബാങ്ക് വിളിക്കിടയില്‍ ഹനുമാൻ ചാലിസ പ്ലേ ചെയ്തതിന് ഹിന്ദു കടയുടമ ആക്രമിക്കപ്പെട്ടെന്ന് ആരോപിച്ച് പ്രതിഷേധിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കേന്ദ്ര കൃഷി-കർഷക ക്ഷേമ സഹമന്ത്രി ശോഭ കരന്തലജെ, ബിജെപി എംപി തേജസ്വി സൂര്യ എന്നിവരടക്കമുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പള്ളിയിലെ ബാങ്കിന്റെ സമയത്ത് ഹനുമാൻ ചാലിസ വച്ചതിന് ഹിന്ദുവായ കടയുടമയെ മുസ്ലിംങ്ങൾ മർദിച്ചുവെന്ന് ആരോപിച്ച് പ്രകടനം നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്.കടയുടമയെ മർദ്ദിച്ച പ്രതികളെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇവരിൽ മുസ്ലിങ്ങളും ഹിന്ദുക്കളും ഉണ്ടെന്ന് മന്ത്രി തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
പള്ളിയിൽ ബാങ്ക് വിളിച്ച സമയത്ത് ഹനുമാൻ ചാലിസ വച്ചതിനല്ലെന്നും ഇയാൾ കടയിൽ ഉച്ചത്തിൽ പാട്ടു വച്ചതോടെ മറ്റ് കച്ചവടക്കാർ ഇടപെടുകയായിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.മാർച്ച് 17ന് നഗറത്ത്‌പേട്ടിലായിരുന്നു സംഭവം.
കൃഷ്ണ ടെലികോം ഉടമ മുകേഷ് മർദിക്കപ്പെട്ടുവെന്നാണ് ബിജെപിയുടെ ആരോപണം.ഇതിനെ തുടർന്ന് നഗറത്ത്‌പേട്ടിലെ ഇടുങ്ങിയ തെരുവുകളില്‍ നിരവധി ഹിന്ദു അനുകൂല സംഘടനകള്‍ പ്രതിഷേധം നടത്തിയത് പ്രദേശത്തെ വ്യാപാരത്തെയും ബാധിച്ചിരുന്നു.
ബിജെപി ആദ്യം ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചു.ഇപ്പോൾ കേരളത്തിനും തമിഴ്നാടിനുമെതിരെ വിഷം തുപ്പുകയാണ്. തങ്ങളിത് ഒരിക്കലും ക്ഷമിക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
തമിഴ്‌നാട്ടുകാര്‍ ബെംഗളൂരുവിലെത്തി സ്‌ഫോടനങ്ങള്‍ നടത്തുന്നു, കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നായിരുന്നു ശോഭ കരന്ദലജെയുടെ പരാമര്‍ശം. ഇതിനെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ശോഭ കരന്ദലജെ ആരോപിച്ചിരുന്നു.
നഗരത്തിലെ അള്‍സൂരില്‍ പള്ളിക്ക് സമീപം നമസ്‌കാര സമയത്ത് ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ശോഭ കരന്ദലജെയുടെ വിവാദ പരാമര്‍ശങ്ങള്‍.
ശോഭ കരന്തലജെക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും രംഗത്തെത്തി. ജനത്തെ വിഭജിക്കാനുള്ള നീക്കം അപലപനീയമെന്ന് പറഞ്ഞ സ്റ്റാലിന്‍ ബിജെപിയുടെ വിഭജന നീക്കം തമിഴ് ജനതയും കന്നഡിഗരും തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടു. നിലവില്‍ ബംഗളൂരു നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ഥി കൂടിയാണ് ശോഭാ കരന്ദലജെ.