ഒരു പരസ്യത്തില്‍ അഭിനയിക്കാന്‍ ഇത്രയും പണമോ? തുടര്‍പരാജയങ്ങള്‍ക്കിടെ നയന്‍താര വാങ്ങിയ തുക
തെന്നിന്ത്യന്‍ സിനിമാ രംഗത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളില്‍ വന്ന് പോയ നായിക നടിമാര്‍ ഏറെയാണ്. ഇക്കൂട്ടത്തില്‍ വളരെ ചുരുക്കം പേര്‍ക്കേ കരിയറില്‍ നിലനില്‍ക്കാന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍ നായിക നിരയില്‍ സൂപ്പര്‍ താര പദവിയോടെ ഇന്നും നിലനില്‍ക്കാന്‍ നടി നയന്‍താരയ്ക്ക് കഴിയുന്നു. 38 വയസിലും നയന്‍താരയ്ക്ക് കൈനിറയെ അവസരങ്ങളാണ്. ജവാന്‍ എന്ന സിനിമയിലൂടെ ബോളിവുഡിലും നയന്‍താര സാന്നിധ്യം അറിയിച്ചു. ഷാരൂഖ് ഖാന്റെ നായികയായാണ് നയന്‍താര ബോളിവുഡിലേക്ക് അരങ്ങേറിയത്.
അന്നും ഇന്നും നയന്‍താര കൂടുതല്‍ സജീവം തമിഴകത്താണ്. ഒരു കാലത്ത് തെലുങ്കിലും തിരക്കേറിയ നടിയായിരുന്നെങ്കിലും ഇപ്പോള്‍ വലപ്പോഴുമേ നയന്‍താര തെലുങ്ക് സിനിമകളില്‍ അഭിനയിക്കാറുള്ളൂ. ?ഗോഡ്ഫാദര്‍ എന്ന ചിരഞ്ജീവി ചിത്രത്തിന് ശേഷം പിന്നീടൊരു സിനിമയിലും നയന്‍താരയെ ആരാധകര്‍ കണ്ടിട്ടില്ല.
എന്നാല്‍ ഇതൊന്നും നയന്‍താരയുടെ താരമൂല്യത്തെ ബാധിക്കുന്നില്ല. പ്രതിഫലക്കാര്യത്തില്‍ ഇന്നും മുന്‍പന്തിയില്‍ തന്നെയാണ് നടി. അടുത്തിടെ പുറത്തിറങ്ങിയ ഒരു പരസ്യചിത്രത്തിന് വേണ്ടി നയന്‍താര വാങ്ങിയ പ്രതിഫലമാണ് ആരാധകര്‍ക്കിടയിലെ ഇപ്പോഴത്തെ ചര്‍ച്ച. ഒരു സോഫ്റ്റ് ഡ്രിങ്കിന്റെ പരസ്യത്തിന് വേണ്ടി 5 കോടി രൂപയാണ് നയന്‍താര വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പൊതുവെ അധികം പരസ്യ ചിത്രങ്ങളില്‍ നയന്‍താര മുഖം കാണിക്കിറില്ല. അതേസമയം സ്വന്തം ബ്രാന്‍ഡിന്റെ പരസ്യങ്ങളില്‍ നടി അഭിനയിക്കാറുണ്ട്.
പ്രതിഫലക്കാര്യത്തില്‍ വിട്ട് വീഴ്ച അധികം ചെയ്യാത്ത നടിയാണ് നയന്‍താരയെന്ന് സിനിമാ ലോകത്ത് സംസാരമുണ്ട്. അണിയറയില്‍ ഒരുങ്ങുന്ന മണിരത്‌നം ചിത്രത്തില്‍ നിന്നും നയന്‍താര പിന്മാറാന്‍ കാരണം പ്രതിഫലമാണെന്നാണ് സൂചന. വലിയ തുക പ്രതിഫലം വാങ്ങുമെങ്കിലും സിനിമകളുടെ പ്രൊമോഷന് താരം വരാറില്ല. ഇത് വലിയ തോതില്‍ വിമര്‍ശിക്കപ്പെടാറുണ്ട്. പ്രൊമോഷന്‍ നിര്‍ബന്ധമാണെങ്കില്‍ അഭിമുഖ വീഡിയോ നേരത്തെ ഷൂട്ട് ചെയ്ത് എല്ലാ മീഡിയകള്‍ക്കും നല്‍കും.
അതേസമയം സ്വന്തം നിര്‍മാണ കമ്പനി ഒരുക്കുന്ന സിനിമയാണെങ്കില്‍ പ്രൊമോഷന് വരാനും നയന്‍താര തയ്യാറാകാറുണ്ട്. കണക്ട് എന്ന സിനിമയുടെ പ്രൊമോഷന്റെ ഒന്നിലേറെ അഭിമുഖങ്ങള്‍ നയന്‍താര നല്‍കി. നടിയുടെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസായ റൗഡി പിക്‌ചേഴ്‌സ് നിര്‍മ്മിച്ച സിനിമയാണിത്. സിനിമ ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയാണുണ്ടായത്. അടുത്ത കാലത്തായി നയന്‍താരയുടെ സിനിമകളെല്ലാം ഒന്നിന് പിറകെ ഒന്നായി പരാജയപ്പെടുകയാണ്. ജവാന്‍ വിജയിച്ചെങ്കിലും നയന്‍താരയ്ക്ക് ഈ സിനിമയില്‍ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
തമിഴ് ചിത്രം അന്നപൂര്‍ണി തിയറ്ററില്‍ പരാജയപ്പെട്ടു. ഒടിടിയില്‍ എത്തിയപ്പോള്‍ മതവിശ്വാസം വ്രണപ്പെടുത്തി എന്ന പരാതി വരികയും സിനിമ നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് നീക്കുകയും ചെയ്തു. കരിയറില്‍ ഒരു ഹിറ്റ് സിനിമ നയന്‍താരയ്ക്ക് അനിവാര്യമായിരിക്കുകയാണ്. നടിയുടെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഗോള്‍ഡ് ആണ് മലയാളത്തില്‍ നയന്‍താരയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.