ബദരിനാഥ്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിനിടെ കോണ്‍ഗ്രസില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്.
കോണ്‍ഗ്രസ് നേതാവും ബദരിനാഥ് സിറ്റിങ് എംഎല്‍എയുമായ രാജേന്ദ്ര ഭണ്ഡാരി ബിജെപിയില്‍ ചേർന്നു. ഉത്തരാഖണ്ഡ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, പീയുഷ് ഗോയല്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഭണ്ഡാരി അംഗത്വം സ്വീകരിച്ചത്.
ലോക്സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ കോണ്‍ഗ്രസ് നേതൃത്വത്തിന് വമ്ബൻ തിരിച്ചടിയാണ് രാജേന്ദ്ര ഭണ്ഡാരിയുടെ കൂടുമാറ്റം.