അബുദബി:യുഎഇയിലെ സ്കൂളുകള്‍ റമദാൻ അവധികള്‍ പ്രഖ്യാപിച്ചു. വ്രതം ആരംഭിക്കുന്ന മാർച്ചില്‍ മൂന്ന് ആഴ്ച സ്കൂളുകള്‍ക്ക് അവധിയായിരിക്കും.
റമദാൻ മാസത്തോട് അനുബന്ധിച്ചുള്ള അവധിയും ഈദ് അല്‍ ഫിത്തർ അവധിയും കണക്കിലെടുത്താണ് വിദ്യാർത്ഥികള്‍ക്ക് നീണ്ട അവധി ലഭിക്കുക. സാധാരണ രണ്ടാഴ്ചത്തെ അവധിയാണ് ലഭിക്കാറ് എന്നാല്‍ ഇത്തവണ ഈദ് അല്‍ ഫിത്തറിനെ തുടർന്നാണ് മൂന്ന് ആഴ്ചത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ദുബായ് നോളേജ് ആൻഡ് ഹ്യൂമൻ ഡവലപ്മന്റ് അതോറിറ്റി വെബ്സൈറ്റിലെ നിർദേശപ്രകാരം പ്രൈവറ്റ് സ്കൂളുകളുടെ അവധി മാർച്ച് 25 മുതല്‍ ഏപ്രില്‍ 15 വരെ ആയിരിക്കും.
ഇന്റർനാഷണല്‍ സ്കൂളുകളില്‍ സെക്കന്റ് ടേമിലെ ഇന്റെർണല് അസ്സസ്മെന്റ് റമദാന് മുൻപ് നടത്തും. മറ്റ് ഇന്റെർണല് പരീക്ഷകള്‍ മെയ്,ജൂണ്‍ മാസങ്ങളിലായിരിക്കും നടക്കുക.