തൃശ്ശൂര്‍ : കെട്ടിവലിക്കുന്ന ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്ന പൂതനയെ പ്രതീകാത്മകമായി മുന്നില്‍നിര്‍ത്തി ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ പ്രതിഷേധം. സൗകര്യങ്ങള്‍ ഒരുക്കാതെ പുതിയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് രീതി നടപ്പാക്കുന്നതിനെതിരേയായിരുന്നു പ്രതിഷേധം. ജില്ലാ ഡ്രൈവിങ് സ്കൂള്‍ ഓണേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കൗണ്‍സിലറും ഡ്രൈവിങ് സ്കൂള്‍ ഉടമയുമായ സി.പി. പോളി ഉദ്ഘാടനം ചെയ്തു. പെപ്പിന് ജോര്‍ജ് പ്രതീകാത്മകമായി പൂതനയുടെ വേഷമിട്ടു. കെ.എന്‍. മോഹനന് അധ്യക്ഷനായി. പി.കെ. രമേശന്, ഷിന്റോ റാഫേല്‍, ഗിനോഷ് കുമാര്‍, ജിന്‍സോ, ഷിജു, ഗീത, ജെ.പി. രവീന്ദ്രന് എന്നിവര്‍ പങ്കെടുത്തു.