മുടക്കിയത് 1.90 കോടി, വരുമാനം 7 കോടി; സഞ്ചാരികളുമായി ‘വേഗ’ അതിവേഗത്തിൽ കുതിക്കുന്നു
ചെറിയ മുതല്‍മുടക്കില്‍ വേമ്ബനാട്ടുകായലില്‍ ഒരു ഉല്ലാസയാത്ര. അതിനാണ് ജലഗതാഗതവകുപ്പ് വേഗ-2 നീറ്റിലിറക്കിയത്. 2020 മാർച്ച് പത്തിനായിരുന്നു ആദ്യ ഓട്ടം.
എ.സി.യില്‍ 600 രൂപയും എ.സി. വേണ്ടെങ്കില്‍ 400 രൂപയും നല്കിയാല്‍ അഞ്ചുമണിക്കൂർ യാത്ര. ഓരോ സ്ഥലത്തെക്കുറിച്ചുള്ള വിവരണം ജീവനക്കാർ നല്കും.
മുഹമ്മ, പാതിരാമണല്‍, കുമരകം, ആർ.ബ്ലോക്ക്, മാർത്താണ്ഡം, ചിത്തിര, സി.ബ്ലോക്ക്, കുപ്പപ്പുറം എന്നിവിടങ്ങള്‍ ചുറ്റിയാണ് തിരികെയെത്തുന്നത്. ഇതിനിടയില്‍ അരമണിക്കൂറോളം പാതിരാമണലില്‍ വിശ്രമിക്കാനിറക്കും. കുട്ടനാടൻ വയലേലകളും തെങ്ങിൻതോപ്പും കാർഷികമനോഹാരിതയും കണ്ടുമടങ്ങാം. ഉച്ചയ്ക്ക് കുടുംബശ്രീവക ഊണും കഴിക്കാം. കരിമീനുള്‍പ്പെടെയുള്ള സ്പെഷ്യലുകളുണ്ടാകും.
50 കിലോമീറ്ററോളം ബോട്ട് സഞ്ചരിക്കുന്നു. ബോട്ടില്‍ 40 എ.സി.സീറ്റും 80.എ.സി.യല്ലാത്ത സീറ്റുമാണുള്ളത്. മുൻകൂട്ടി 9400050325, 9400050326 നമ്ബരുകളില്‍ ബുക്കുചെയ്താണ് സീറ്റുറപ്പിക്കേണ്ടത്. രാവിലെ 11-ന് സഞ്ചാരം ആലപ്പുഴ ബോട്ടുജെട്ടിയില്നിന്നാരംഭിക്