SportsTRENDING

മുംബൈ വീണ്ടും മുൻപിൽ; ഇന്നറിയാം കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗില്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്തെറിഞ്ഞ് മുംബൈ സിറ്റി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ വിജയം.
സ്ട്രൈക്കർ വിക്രം പ്രതാപ് സിംഗ് സീസണിലെ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറി. വമ്ബൻ ജയത്തോടെ പോയിന്റ് ടേബിളില്‍ മോഹൻ ബഗാനെ മറികടന്ന് ഒന്നാമതെത്താനും മുംബൈ സിറ്റിക്ക് കഴിഞ്ഞു.
അതേസമയം ഇന്ത്യൻ സൂപ്പർ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് നിർണായക പോരാട്ടത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ക്ലബ്ബിനെ നേരിടും.സീസണില്‍ പ്ലേ ഓഫ് ബെര്‍ത്ത് ഉറപ്പിക്കാൻ വിജയം അനിവാര്യമായ മത്സരത്തില്‍ കടു‌ത്ത പോരാട്ടം തന്നെയാണ് ആരാധകർ കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പ്രതീക്ഷിക്കുന്നത്.
 ബുധൻ വൈകിട്ട് 7.30നാണ് കിക്കോഫ്. 5 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് ഇനി അവശേഷിക്കുന്നത്. ജയിച്ചാല്‍ ഏറെക്കുറേ പ്ലേഓഫ് ഉറപ്പിക്കാം.ഡിസംബറില്‍ കൊല്‍ക്കത്തയില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 1-0ന് ബ്ലാസ്റ്റേഴ്സിനായിരുന്നു ജയം.
ലീഗ് ഘട്ടത്തില്‍ പോയിന്‍റ് ടേബിളിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് നേരിട്ട് സെമിയില്‍ എത്തുക. മറ്റു നാലു സ്ഥാനക്കാര്‍ പരസ്പരം കളിച്ച്‌ യോഗ്യത നേടണം. മോഹന്‍ ബഗാന് പുറമേ, മുംബൈ, ഒഡീഷ, ഗോവ ടീമുകളാണ് ഇതിനകം പ്ലേഓഫ് ഉറപ്പാക്കിയത്.

ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങള്‍ക്കായി അഞ്ച് ടീമുകള്‍ രംഗത്തുണ്ട്. 17 കളിയില്‍ നിന്ന് 29 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് നിലവിൽ ബ്ലാസ്റ്റേഴ്സ്.

Signature-ad

ആകെ 6 മത്സരങ്ങളാണ് സീസണില്‍ ബ്ലാസ്റ്റേഴ്സ് തോറ്റത്. ഇതില്‍ നാലും ഐഎസ്‌എല്‍ ഇടവേളക്ക് ശേഷമുള്ള മത്സരങ്ങളാണ്. എങ്കിലും, ഫെബ്രുവരി 25ന് ഗോവക്കെതിരെ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമുള്ള ബ്ലാസ്റ്റേഴ്സിന്‍റെ മാസ്മരിക തിരിച്ചുവരവ് ആരാധകര്‍ ഇപ്പോഴും മറന്നിട്ടില്ല. അതേ ആവേശത്തിലായിരിക്കും ഇന്നും ആരാധകരെത്തുക. സീസണില്‍ ഒരു മത്സരം മാത്രമാണ് ടീം കൊച്ചിയില്‍ തോറ്റത്.

കേരള ബ്ലാസ്റ്റേഴ്സ് മുന്‍ താരവും മലയാളിയുമായ സഹല്‍ അബ്ദുള്‍ സമദ് മോഹന്‍ ബഗാനിലേക്ക് ചേക്കേറിയ ശേഷം കൊച്ചിയില്‍ കളിക്കാന്‍ ഇറങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട് പോരാട്ടത്തിന്.

Back to top button
error: