KeralaNEWS

തിരുവനന്തപുരത്ത്  നിന്നും  കാണാതായ കുട്ടിയെ കണ്ടെത്തി

തിരുവനന്തപുരം കിള്ളിപ്പാലത്ത് നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തി. തേരകം സ്വദേശി ഗൗതം എന്ന കുട്ടിയെയാണ് .നാഗർകോവില്‍ ഔട്ട്പോസ്റ്റിന് സമീപത്തുനിന്നും കണ്ടെത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേയാണ് കുട്ടിയെ കാണാതായതെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. കാണാതാകുമ്ബോള്‍ നീല ഫുള്‍ കൈ ഷര്‍ട്ടും നീലയും ബ്രൗണ്‍ നിറത്തിലുമുള്ള ട്രാക് പാന്റ്സുമാണ് കുട്ടി ധരിച്ചിരുന്നതെന്നും ഇവർ പോലീസിനോട് പറഞ്ഞിരുന്നു.

Signature-ad

സംഭവത്തില്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ്  നടത്തിയ അന്വേഷണത്തിൽ തമ്ബാനൂർ കെഎസ്‌ആർടിസി ബസ്റ്റാൻഡില്‍ തമിഴ്നാട് ഭാഗത്തേക്ക് പോകുന്ന ബസുകളുടെ അടുത്തായി ഗൗതം വന്നതായി കണ്ടെത്തിയിരുന്നു. ഇത് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ നാഗർകോവില്‍ നിന്നും കണ്ടെത്തിയത്. രാത്രിയോടെ ബന്ധുക്കളെത്തി കുട്ടിയെ തിരികെ കൊണ്ടുവന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: