സംഭവത്തിൽ ആലപ്പുഴ നഗരസഭ വഴിച്ചേരി വാർഡില്‍ കണ്ടത്തില്‍ വീട്ടില്‍ രാകേഷിനെ (41) ആണ് സൗത്ത് സി.ഐ കെ.പി ടോംസന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
ഭർത്താവിന്റെ മരണശേഷം ഹൗസ് ബോട്ട് ജോലിക്കിടെയാണ് മരംവെട്ട് തൊഴിലാളിയായ രാകേഷുമായി സുനിത സൗഹൃദത്തിലായത്. 14വർഷമായി ഇയാളുടെ വീട്ടിലായിരുന്നു താമസം. ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി വഴക്കിനിടെ രാകേഷ് മുളവടിക്ക് സുനിതയുടെ തലയ്ക്കടിച്ചു. പിന്നീട് ഇരുവരും ഉറങ്ങാൻ കിടന്നെങ്കിലും കുറേ കഴിഞ്ഞപ്പോള്‍ സുനിതക്ക് അനക്കമില്ലെന്ന് കണ്ട് ആശുപത്രിയിലെത്തിച്ചു. കുളിമുറിയില്‍ തലയടിച്ച് വീണു എന്നാണ് രാകേഷ് പറഞ്ഞത്. പരിശോധനയില്‍ മരിച്ച് നാലുമണിക്കൂറിന് ശേഷമാണ് സുനിതയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് ഡോക്ടർമാർ പൊലീസിനെ അറിയിച്ചു. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
മദ്യലഹരിയില്‍ സുനിതയുടെ തലയ്ക്കടിച്ചതാണെന്ന് ഇയാള്‍ സമ്മതിച്ചു. ഉച്ചയോടെ വീട്ടില്‍ നിന്ന് പോയ സുനിത തിരികെ എത്താൻ വൈകിയതിനെച്ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.