റിയാദിന്റെ വികസനക്കുതിപ്പില്‍ മാറ്റത്തിന്റെ ചൂളംവിളിയുമായി വരുന്ന റിയാദ് മെട്രോയില്‍ സൗദികള്‍ക്ക് ട്രെയിൻ ഓടിക്കാൻ പരിശീലനം നല്‍കുകയാണ് ഇന്ത്യക്കാരിയായ ഇന്ദിര ഈഗളപതി.
പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവർക്കും സ്റ്റേഷൻ മാനേജ്മെന്റിനും പരിശീലനം നല്‍കുന്നതുള്‍പ്പെടെ ബഹുമുഖമായ റോളിലാണ് ഈ ആന്ധ്ര സ്വദേശിനി പ്രവർത്തിക്കുന്നത്.
ആന്ധ്രാപ്രദേശിലെ പാലനാട് ജില്ലയില്‍ ധുളിപ്പള്ള, സത്തേനപ്പള്ളി സ്വദേശിനിയായ ഇന്ദിര നാല് വർഷം ഹൈദരാബാദ് മെട്രോയിലായിരുന്നു ജോലി ചെയ്തിരുന്നത്.
ഭർത്താവ് ലോകേഷ് ദുബായ് മെട്രോയിലെ ജോലിക്കാരനാണ്.