മണ്ണിന്റെ പിഎച്ച്(pH) ഏഴായിരുന്നാൽ മാത്രമേ മണ്ണിൽ സസ്യങ്ങൾ ആരോഗ്യത്തോടെ വളരൂ.ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് കുമ്മായമാണ്.
കുമ്മായം മണ്ണിലിട്ടാൽ മണ്ണിലുള്ള സൂക്ഷ്മജീവികൾ ചത്തുപോകും.മാത്രമല്ല, സോയിൽ ഇക്കോളജി തന്നെ തകർന്ന് പോകും.
അതിനു പകരം കുമ്മായമുണ്ടാക്കാനുപയോഗിക്കുന് ന കക്ക മെഷീനിൽ പൗഡർ പോലെ പൊടിച്ച് (പച്ച കക്കപൊടി) ചേർക്കാം.ഇത് സൂക്ഷ്മജീവികൾക്ക് ഹാനികരമല്ല. ഇത് മണ്ണിന്റെ പി എച്ച് അനുപാതവും കൃത്യമാക്കുന്നു.
കുമ്മായത്തിന്റെ പ്രവർത്തനം പരമാവധി 3 മാസത്തിൽ തീരുന്നതിനാൽ വർഷത്തിൽ പല തവണ ഉപയോഗിക്കേണ്ടതായി വരുന്നു . എന്നാൽ പച്ചകക്ക പൊടി മണ്ണിലെ അമ്‌ളതയ്ക്കനുസൃതമായി ആവശ്യാനുസരണം അലിഞ്ഞ് ചേർന്ന് മണ്ണിന്റെ പി എച്ചിനെ സമീകരിക്കുന്നതിനാൽ അത് ഒരു തവണ മണ്ണിലിട്ടാൽ മതി.