ചെന്നൈ: നടന് വടിവേലു ഡി.എം.കെ. സ്റ്റാനാര്ഥിയായി ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് അഭ്യൂഹം. അതേക്കുറിച്ച് അറിയില്ലെന്നു പറഞ്ഞെങ്കിലും തീര്‍ത്തും നിഷേധിക്കാന്‍ വടിവേലു തയ്യാറായിട്ടില്ല.
തമിഴിലെ ഏറ്റവും തിരക്കുള്ള ഹാസ്യതാരമായിരിക്കേ 2011-ലെ തിരഞ്ഞെടുപ്പില്‍ വടിവേലു ഡി.എം.കെ.ക്കു വേണ്ടി പ്രചാരത്തിനിറങ്ങിയിരുന്നു. ആ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ.യാണ് ജയിച്ചത്. അതിനു ശേഷം വടിവേലുവിന് സിനിമയില്‍ അവസരങ്ങള്‍ തീരേ കുറഞ്ഞു. രാഷ്ട്രീയത്തില്‍നിന്ന് അദ്ദേഹം വിട്ടുനിന്നു.
വ്യക്തമായ രാഷ്ട്രീയ സൂചനകളുള്ള മാമന്നന് എന്ന സിനിമയില്‍ ഉദയനിധി സ്റ്റാലിനൊപ്പമാണ് വടിവേലു അവസാനം അഭിനയിച്ചത്. വടിവേലു വീണ്ടും രാഷ്ട്രീയത്തിലിറങ്ങാന്‍ പോവുകയാണെന്നും ഡി.എം.കെ. അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കുമെന്നും അഭ്യൂഹം പരക്കാന്‍ ഇതും കാരണമാണ്.