KeralaNEWS

പാലക്കാട് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: കാഞ്ഞിരപ്പുഴ ഉദ്യാനം സന്ദർശിച്ചു മടങ്ങുന്നതിനിടെ കുഴഞ്ഞു വീണു വിദ്യാർഥിനി മരിച്ചു.
മണ്ണാർക്കാട് പയ്യനെടം അക്കിപ്പാടത്ത് നടക്കാവില്‍ അഡ്വ.രാജീവിന്റെ മകള്‍ അനാമിക (18) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം.
ഉടൻ സമീപത്തെ കുടുംബാരോഗ്യ കേന്ദ്രത്തിലും അവിടെ നിന്ന് കാഞ്ഞിരപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സ നടത്തിവരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അമ്മ: ശാലിനി.

Back to top button
error: