KeralaNEWS

പാര്‍ട്ടി പരിപാടി സ്പോണ്‍സര്‍ ചെയ്തതിന് ഉപകാരസ്മരണ? യോഗ്യതയില്ലാത്ത സ്വകാര്യ മെഡി. കോളജിന് അനുമതി നല്‍കാന്‍ നീക്കം

കോട്ടയം: സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ പാര്‍ട്ടി പരിപാടി സ്പോണ്‍സര്‍ ചെയ്തതിന് പ്രത്യുപകാരമായി യോഗ്യതയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മെഡിക്കല്‍ കോളജിന് അനുമതി നല്‍കാന്‍ നീക്കമെന്ന് ആരോപണം. പത്തനംതിട്ട വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യപ്പ മെഡിക്കല്‍ കോളജിനാണ് കോടതി വിധി ലംഘിച്ച് ആരോഗ്യവകുപ്പ് പരിശോധനകള്‍ പൂര്‍ത്തീകരിച്ച് അനുമതി നല്‍കുന്നതിനുള്ള നീക്കം നടത്തുന്നത്.

തിരുവല്ലയില്‍ കഴിഞ്ഞ 18,19,20,21 തീയതികളില്‍ നടന്ന ആഗോള മലയാളി പ്രവാസി സംഗമമായ മൈഗ്രേഷന്‍ കോണ്‍€േവ് 2024-ന്റെ മുഖ്യ സ്പോണ്‍സറായിരുന്നു ശ്രീ അയ്യപ്പ മെഡിക്കല്‍ കോളജിന്റെ ഉടമസ്ഥരായ പി.എസ്.എന്‍.എഡ്യൂക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്. 25 ലക്ഷം രൂപയാണ് മുഖ്യസ്പോണ്‍സര്‍മാരായ ശ്രീ അയ്യപ്പ മെഡിക്കല്‍ കോളജ് നല്‍കിയത്.

Signature-ad

വി.എസ്. ചന്ദ്രശേഖരന്‍ പിളള സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് സ്റ്റഡീസിന്റെ സഹകരണത്തോടെ എ.കെ.ജി. സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് സറ്റഡീസാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്്. മുന്‍ ധനകാര്യമന്ത്രിയും പത്തനംതിട്ടയിലെ ലോകസഭാ സ്ഥാനാര്‍ത്ഥിയുമായ ഡോ.ടി.തോമസ് ഐസക്കായിരുന്നു കോണ്‍ക്ലേവില്‍ പ്രബന്ധം അവതരിപ്പിച്ചത്. പത്തനംതിട്ടയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായ തോമസ് ഐസക്കിനെ പത്തനംതിട്ടയില്‍ അവതരിപ്പിക്കുന്നതിനും കൂടിയായിരുന്നു ഈ പരിപാടി. ഇതിന് ശേഷമാണ് അസാധാരണ തിടുക്കത്തില്‍ ഒന്നര മാസത്തിനുള്ളില്‍ ആരോഗ്യവകുപ്പ് നാലു പരിശോധനകള്‍ പൂര്‍ത്തീകരിച്ച് ഫയല്‍ അനുമതിയ്ക്കായി സര്‍ക്കാരിലേയ്ക്ക് നല്‍കിയത്. പൂര്‍ണമായും ചട്ടങ്ങള്‍ ലംഘിച്ചായിരുന്നു പരിശോധന.

മെഡിക്കല്‍ കോളജിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ഏബ്രഹാം കലമണ്ണില്‍ എന്ന വ്യക്തി പത്തനംതിട്ട സബ്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മെഡിക്കല്‍ കോളജിന്റെ അപേക്ഷ സ്വീകരിക്കുന്നതും മെഡിക്കല്‍ കോളജില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നതും നിരോധിച്ചിരുന്നു. ഇത് മറികടന്നാണ് തിരുവനന്തപുരത്തുനിന്നുള്ള ഉന്നതരുടെ നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ് പരിശോധന പൂര്‍ത്തീകരിച്ചത്.

ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് പരിശോധനകള്‍ പൂര്‍ത്തീകരിച്ച് അനുമതി നല്‍കാനാണ് നീക്കം നടക്കുന്നത്. ഡോ. പി.സ്വയംഭൂആണ് പി.എസ്.എന്‍.എഡ്യൂക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി. കുട്ടനാട് എം.എല്‍.എ.തോമസ് കെ. തോമസിന്റെ ഉറ്റ ബന്ധുവാണ് ട്രസ്റ്റിലെ മറ്റൊരു അംഗം. എന്നാല്‍, എന്‍.ഒ.സി.ക്കായി അപേക്ഷ സമര്‍പ്പിച്ചതും പണം അടച്ചതും ട്രസ്റ്റ് അംഗമല്ലാത്ത ആളാണ്. മെഡിക്കല്‍ കോളജിനാവശ്യമായ ഒരു അടിസ്ഥാന സൗകര്യവുമില്ലാതിരിക്കെയാണ് തിടുക്കത്തില്‍ മെഡിക്കല്‍ കോളജിന് അനുമതി നല്‍കുന്നതിനുളള നീക്കം ആരംഭിച്ചത്.

 

Back to top button
error: