SportsTRENDING

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്  വിലക്കും പിഴയും പ്രഖ്യാപിച്ച്‌ സൗദി ഫുട്ബോള്‍ ഫെഡറേഷൻ

റിയാദ്:അല്‍ നസർ സ്ട്രൈക്കറും പോർച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വൻ തിരിച്ചടി.റൊണാള്‍ഡോയ്ക്ക്  വിലക്കും പിഴയും പ്രഖ്യാപിച്ച്‌ സൗദി ഫുട്ബോള്‍ ഫെഡറേഷൻ രംഗത്തെത്തി.
 അല്‍ ഷബാബ് എഫ്.സിക്കെതിരായ കഴിഞ്ഞ മത്സരത്തിനിടെ ആരാധകർ ‘മെസി, മെസി’ ചാന്റിങ് നടത്തി ക്രിസ്റ്റ്യാനോയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചിരുന്നു.മത്സര ശേഷം ഗ്യാലറിയിലേക്ക് തിരിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇതിനെതിരെ അശ്ലീല ആംഗ്യം കാണിച്ചിരുന്നു. ഇതാണ് സൂപ്പർ താരത്തിന് തിരിച്ചടിയായത്.

സൗദി ഫുട്ബോള്‍ ഫെഡറേഷന് 10,000 സൗദി റിയാലും, അല്‍ ഷബാബിന് 20,000 റിയാലും (ആകെ ആറര ലക്ഷം രൂപ) പിഴ നല്‍കേണ്ടിവരുമെന്ന് സൗദി ഫുട്ബോള്‍ ഫെഡറേഷൻ്റെ ഡിസിപ്ലിനറി ആൻഡ് എത്തിക്സ് കമ്മിറ്റി അറിയിച്ചു.

 

Signature-ad

2022-2023 സീസണില്‍ 16 മത്സരങ്ങളില്‍ അല്‍ നസർ ജഴ്സിയില്‍ ഇറങ്ങിയെങ്കിലും സൗദി പ്രോ ലീഗില്‍ 14 ഗോളും രണ്ട് അസിസ്റ്റും മാത്രമായിരുന്നു താരത്തിന്റെ സമ്ബാദ്യം.അതേസമയം 2023-2024 സൗദി പ്രോ ലീഗില്‍ 20 മത്സരങ്ങളില്‍ 22 ഗോളും 9 അസിസ്റ്റുമായി ഗോള്‍വേട്ടയിലും അസിസ്റ്റിലും ഒന്നാം സ്ഥാനത്തുള്ള താരമാണ് 39കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2023ല്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമായും ഈ പോർച്ചുഗീസ് താരം മാറിയിരുന്നു.

 

175 മില്യണ്‍ പൗണ്ട് വാർഷിക പ്രതിഫലത്തിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസർ എഫ്.സിയില്‍ എത്തിയത്.യൂറോപ്പില്‍ ഇത് വിജയത്തിൻ്റെ ഒരു ആംഗ്യമാണെന്നും അവിടെ ഇതെല്ലാം സാധാരണമാണെന്നും റൊണാള്‍ഡോ കമ്മിറ്റിയെ അറിയിച്ചിരുന്നു. വിശദീകരണത്തില്‍ തൃപ്തരാകാതിരുന്ന ഡിസിപ്ലിനറി ആൻഡ് എത്തിക്സ് കമ്മിറ്റി താരത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു.

Back to top button
error: