കണ്ണൂര്‍: പേരാവൂരില്‍ ചക്ക പറിക്കുന്നതിനിടെ തെന്നിവീണ് യുവാവിന് ദാരുണാന്ത്യം. പേരാവൂര്‍ നിടുംപുറംചാലിലെ കോടന്തൂര്‍ വിന്‍സെന്റാണ് (41) മരിച്ചത്.
ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നിടുംപുറംചാലിലെ പരേതനായ ആന്റണിയുടെയും സാറാമ്മയുടെയും മകനാണ് വിന്‍സെന്റ്.
ഭാര്യ :മിനി, മക്കള്‍ : ആകാശ്, ആഷ്ലിന്, ആദര്‍ശ്. സംസ്കാരം വ്യാഴാഴ്ച നിടുംപുറംചാല്‍ സെയിന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.