KeralaNEWS

കുന്നംകുളത്ത് സെക്യൂരിറ്റി ജീവനക്കാരന്‍റെ മൃതദേഹം വീടിനുള്ളില്‍

കുന്നംകുളം: സെക്യൂരിറ്റി ജീവനക്കാരനെ സ്വന്തം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുള്ളതായി നിഗമനം.

ചൂണ്ടല്‍ പുളിക്കല്‍ അങ്കണവാടിയ്ക്ക് സമീപം താമസിക്കുന്ന ആരുവായി വീട്ടില്‍ ശങ്കരന്‍റെ മകന്‍ മോഹനനാണ് (60) മരിച്ചത്.

സെക്യൂരിറ്റി ജീവനക്കാരനായ മോഹനന്‍ വീട്ടില്‍ തനിച്ചാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി 11 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നതാണെന്ന് പറയുന്നു.

Signature-ad

തുടര്‍ന്ന് വീടിനു പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ കിടപ്പു മുറിയില്‍ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. അങ്കണവാടി അധ്യാപികയായിരുന്ന ഭാര്യ രാധ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചതിനെ തുടര്‍ന്ന് മോഹനന്‍ ഒറ്റയ്ക്കായിരുന്നു താമസം. ദമ്ബതികള്‍ക്ക് മക്കളുണ്ടായിരുന്നില്ല.

കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ യു.മഹേഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

Back to top button
error: