KeralaNEWS

നെയ്യാറ്റിൻകരയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് വീടിന് സമീപത്തെ മതിലിനടുത്ത്

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പൊറ്റൈൻവിള സ്വദേശി നൗഫല്‍ (33) ആണ് മരിച്ചത്.

വീടിന് സമീപത്തെ മതിലിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. വെല്‍ഡിങ് തൊഴിലാളിയാണ് നൗഫല്‍. വിവാഹിതനാണെങ്കിലും ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു.

നൗഫലിനോടൊപ്പം അമ്മ മാത്രമായിരുന്നു താമസം. ഇന്നലെ നൗഫലിന്റെ അമ്മ ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നു. കെട്ടിടത്തിന് മുകളില്‍ നിന്ന് വീണതായിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടെ ജോലി ചെയ്യുന്നവർ രാവിലെ ഫോണില്‍ ബന്ധപ്പെട്ടിട്ടും പ്രതികരിക്കാത്തതിനെ തുടർന്ന് വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു.

Signature-ad

 

ഇതിനിടെയാണ് നൗഫലിന്റെ വീടിന് പുറകുവശത്ത് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും പരിശോധന നടത്തും. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

Back to top button
error: