KeralaNEWS

കരുതാം,പറവകള്‍ക്കൊരിറ്റ് കുടിനീര്‍

ടുത്ത വേനലില്‍ ഓരോ ദിവസവും ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ വീട്ടുമുറ്റത്തും വിദ്യാലയങ്ങൾക്കു മുൻപിലായുമൊക്കെ പറവകൾക്കായി ഇത്തിരി കുടിനീർ കരുതാം.
നാട്ടിലെ നദികളും ജലാശയങ്ങളുമെല്ലാം വറ്റിവരണ്ട നിലയിലാണുള്ളത്.അതിനാൽതന്നെ മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കണം.ഓരോ ജീവനും വിലപ്പെട്ടതാണെന്ന് ഓർമ്മ വേണം.
ഇതോടൊപ്പം തന്നെ ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം.

Back to top button
error: