KeralaNEWS

വ്യാജ സര്‍ട്ടിഫിക്കറ്റ്:പാര മെഡിക്കല്‍ കോഴ്സിൻ്റെ മറവില്‍ തട്ടിപ്പ്:പരാതിയുമായി വിദ്യാര്‍ത്ഥികള്‍

തൃശൂരില്‍ പാര മെഡിക്കല്‍ കോഴ്സിൻ്റെ മറവില്‍ തട്ടിപ്പ് നടത്തിയ  അക്കാദമിക്കെതിരെ പരാതിയുമായി വിദ്യാർത്ഥികള്‍.

 പാരാമെഡിക്കല്‍ കോഴ്സുകള്‍ക്കായി 50,000 മുതല്‍ ആറ് ലക്ഷം വരെ ഫീസ് വാങ്ങിയെന്നും വ്യാജ സർട്ടിഫിക്കറ്റ് നല്‍കി പറ്റിച്ചുവെന്നും പരാതിയില്‍ പറയുന്നു.മിനർവ അക്കാദമിക്കെതിരെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നൂറോളം വിദ്യാർഥികൾ പരാതി നൽകിയിരിക്കുന്നത്.

തൃശൂര്‍ വടക്കൻ സ്റ്റാൻഡിലാണ് മിനര്‍വ അക്കാദമി പ്രവര്‍ത്തിക്കുന്നത്.അംഗീകാരമില്ലാത്ത സ്ഥാപനമാണെന്നാണ് വിദ്യാർത്ഥികള്‍ ആരോപിക്കുന്നത്. ഡിപ്ലോമ, ഡിഗ്രി കോഴ്സുകളാണ് മിനർവ അക്കാദമി നടത്തുന്നത്. കോഴ്സ് പൂർത്തിയാക്കിയവർക്ക് തൊഴില്‍ ലഭിക്കാതെ വന്നതോടെയാണ് സ്ഥാപനത്തിന് അംഗീകാരം ഇല്ലെന്ന് വിദ്യാർത്ഥികള്‍ക്ക് മനസ്സിലാക്കിയത്.

Signature-ad

പരാതികള്‍ ഉയർന്നതോടെ സ്ഥാപനം പുതുതായി പഠിച്ചിറങ്ങിയ കുട്ടികള്‍ക്ക് സർട്ടിഫിക്കറ്റും നല്‍കിയിട്ടില്ല.ഇതോടെ വഞ്ചിതരായ വിദ്യാർത്ഥികള്‍ കൂട്ടത്തോടെ തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.ഈസ്റ്റ് പോലീസ് സ്റ്റേഷനു മുന്നില്‍ തമ്ബടിച്ച്‌ നൂറിലധികം വിദ്യാർത്ഥികളാണ് തടിച്ചുകൂടിയത്.

Back to top button
error: