KeralaNEWS

ഗുണനിലവാരമില്ല; ‘ജവാന്‍’ റമ്മിന്റെ വില്‍പ്പന വിലക്കി

കൊച്ചി: 17 ബാച്ച്‌ ജവാന്‍ റമ്മിന്റെ വില്‍പ്പന എക്‌സൈസ് നിര്‍ത്തിവച്ചു. തരി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വില്‍പ്പന നിര്‍ത്തിയത്.

വരാപ്പുഴ വാണിയക്കാട് ഷോപ്പില്‍ വില്‍പ്പനയ്ക്ക് എത്തിച്ച മദ്യക്കുപ്പികളിലാണ് ആദ്യം നിലവാര പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്.

Signature-ad

എക്‌സൈസ് നടത്തിയ പരിശോധനയില്‍ ഈ ഷോപ്പിലെ എട്ട് ബാച്ചുകളിലെ മദ്യത്തിനും ഗുണനിലവാരമില്ലെന്നു കണ്ടെത്തി. വരാപ്പുഴ ഷോപ്പിലും ഒന്‍പത് ബാച്ച്‌ മദ്യത്തില്‍ തരികള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നു മറ്റു വില്‍പ്പന കേന്ദ്രങ്ങളിലേയും ജവാന്‍ റം പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഉപയോഗ കാലാവധി കഴിഞ്ഞ മദ്യത്തിലാണ് സാധാരണ തരികള്‍ കാണാറുള്ളത്. ബോട്ട്‌ലിങിലെ അപാകവും ഇതിനു ഇടയാക്കും.പൊതുമേഖല സ്ഥാപനമായ തിരുവല്ല ട്രാന്‍വന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സാണ് ജവാന്‍ റം നിര്‍മിക്കുന്നത്.

Back to top button
error: